HOME
DETAILS
MAL
മോദി ഒരു വീട്ടിലെ എല്ലാവര്ക്കും പണി നല്കി: കെ.സി അബു
backup
December 02 2016 | 21:12 PM
കോഴിക്കോട്: ഒരു വീട്ടില്‍ ഒരാള്‍ക്ക് തൊഴില്‍ എന്ന മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നടപടിയെ പിന്നിലാക്കി നരേന്ദ്രമോദി ഒരു വീട്ടിലെ എല്ലാവര്ക്കും പണി നല്‍കിയിരിക്കുകയാണെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബു. രാവിലെ തന്നെ കുടുംബാംഗങ്ങളെല്ലാം കുളികഴിഞ്ഞ് ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ ക്യൂ നില്‍ക്കുകയാണ്. രാജ്യത്തിനു വേണ്ടി ചെയ്യാവുന്ന നല്ല കാര്യമാണ് ഈ ക്യൂ നില്ക്കല്. തങ്ങള്‍ക്കൊന്നും സ്വാതന്ത്രസമരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല, പിന്നെയുള്ള രാജ്യസേവനത്തിന് പട്ടാളത്തില്‍ പോയിട്ട് പാര്‍ട്ടിയില്‍ തുടരാന്‍ പോലും പറ്റുന്ന പ്രായമല്ല, ഈ സാഹചര്യത്തില്‍ രാജ്യത്തിനു വേണ്ടി ചെയ്യാവുന്ന ഏകകാര്യം ക്യൂ നില്‍ക്കലാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."