ആം ആദ്മി യോജന രജിസ്‌ട്രേഷന്‍ ഡിസംബര്‍ 24 വരെ
കല്‍പ്പറ്റ: 2016 -17 സാമ്പത്തിക വര്‍ഷത്തെ ആം ആദ്മി യോജന രജിസ്‌ട്രേഷന്‍ ഈമാസം 24 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ചെയ്യാം. 18നും 59 നുമിടയില്‍ പ്രായമുളള ഗൃഹനാഥന്‍മാരോ കുടുംബത്തിലെ വരുമാനമുള്ള മുതിര്‍ന്ന അംഗത്തിന്റെയോ പേരിലാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. കുടുംബനാഥന് 59 വയസിനു മുകളില്‍ പ്രായമുണ്ടെങ്കില്‍ കുടുംബത്തിലെ തൊട്ടുത്ത മുതിര്‍ന്ന അംഗത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യണം. ഈ പദ്ധതിയിലൂടെ രജിസ്റ്റര്‍ ചെയ്യുന്നയാളുടെ 9 മുതല്‍ 12 വരെ (ഐ.ടി.ഐ ഉള്‍പ്പടെ) പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിവര്‍ഷം 1200 രൂപ വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. പദ്ധതിയിലംഗമാകുന്ന കുടുംബാംഗങ്ങള്‍ക്ക് അപകട മരണം, അപകടത്തെ തുടര്‍ന്ന് സ്ഥിരമായ അംഗവൈകല്യം എന്നിവ സംഭവിച്ചാല്‍ 75,000 രൂപ, താല്‍ക്കാലിക അംഗവൈകല്യത്തിന് 37,500 രൂപ, സ്വാഭാവിക മരണത്തിന് 30,000 രൂപ എന്നിങ്ങനെ ധനസായം ലഭിക്കും.
റേഷന്‍ കാര്‍ഡില്‍ 600 രൂപയില്‍ താഴെ വരുമാനമുളളവര്‍, ബീഡി തൊഴിലാളികള്‍, കരകൗശല തൊഴിലാളികള്‍, കൈത്തറി ഖാദി തൊഴിലാളികള്‍, സ്വയം തൊഴില്‍ ചെയ്യുന്ന വികലാംഗര്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, മോട്ടോര്‍വാഹന തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, മരം കയറ്റക്കാര്‍, കള്ളു ചെത്തു തൊഴിലാളികള്‍, കൃഷി തൊഴിലാളി, പാവപ്പെട്ട ഗ്രാമീണര്‍, ഭൂരഹിതരായ ഗ്രാമീണര്‍, അങ്കണവാടി അധ്യാപകര്‍, ചുമട്ടു തൊഴിലാളി, തോട്ടംതൊഴിലാളികള്‍, കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍, അങ്കണവാടി തൊഴിലാളി സഹായി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍, കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ പെന്‍ഷന്‍കാര്‍, മത്സ്യ തൊഴിലാളി, കയര്‍ തൊഴിലാളി എന്നിവര്‍ക്ക് അംഗത്വത്തിനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫിസ് 16 രൂപയാണ്.
ഭൂമി കൈവശമില്ലാത്ത ഗ്രാമീണര്‍ പഞ്ചായത്ത് സെക്രട്ടറി നല്‍കുന്ന സാക്ഷ്യ പത്രം, ശുചീകരണ തൊഴിലാളികള്‍ പഞ്ചായത്ത് മുനിസിപ്പല്‍ സെക്രട്ടറി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, അങ്കണവാടി അധ്യാപകര്‍ അവരുടെ അംഗത്വ കാര്‍ഡ്, സ്വയം തൊഴില്‍ ചെയ്യുന്ന വികലാംഗര്‍ സാമൂഹ്യ ക്ഷേമ വകുപ്പില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ രജിസ്‌ട്രേഷന്‍ സമയത്ത് ഹാജരാക്കണം. മറ്റുള്ളവര്‍ ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡ് അംഗത്വ കാര്‍ഡ് ഹാജരാക്കണം.
എല്ലാ വിഭാഗത്തിനും റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, അര്‍ഹത തെളിയിക്കുന്ന രേഖകള്‍ എന്നിവ നിര്‍ബന്ധമാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ആവശ്യമായ രേഖകള്‍ സഹിതം കുടുംബത്തിലെ ഒരു അംഗം മാത്രം എത്തി രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് ഫോണ്‍: 04936 206267.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."