കട്ടപ്പനയിലെ കള്ളപ്പണം: തുടരന്വേഷണം എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും
തൊടുപുഴ: കട്ടപ്പനയില്‍ കളളപ്പണം വെളുപ്പിക്കല്‍ സംഘം പിടിയിലായതിനെക്കുറിച്ചുളള അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും. ജില്ലയില്‍ പലയിടത്തും നോട്ട് മരവിപ്പിക്കലിന് ശേഷം ഇത്തരം നടപടികള്‍ നടന്നതായാണ് പൊലിസിന് ലഭിച്ചിരിക്കുന്ന സൂചന.
ഇത്തരം സംഘങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണത്തിനായി പ്രത്യേക പൊലിസ് സംഘത്തെ നിയോഗിച്ചേക്കും. എന്‍ഫോഴ്‌സ്‌മെന്റ് സംഘം അന്വേഷണത്തിനായി അടുത്ത ദിവസം കട്ടപ്പനയില്‍ എത്തും. പണത്തിന്റെ ഉറവിടത്തെക്കുറിച്ചുളള അന്വേഷണമാണ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തുക. വിശദമായ റിപ്പോര്‍ട്ട് ഇന്നലെ കട്ടപ്പന പൊലിസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് കൈമാറി.
കട്ടപ്പനയില്‍ പൊലിസ് നടത്തിയ സ്വര്‍ണവേട്ട വിജയം കïത് പഴുതടച്ച പ്ലാനിംഗിലൂടെയാണ്. കഴിഞ്ഞ ഒരാഴ്ചയായി പഴയനോട്ടുകള്‍ മാറി നല്‍കുന്ന സംഘം ജില്ലയിലുïെന്ന് ജില്ലാ പൊലിസ് മേധാവിക്ക് വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കട്ടപ്പന സി.ഐ വി.എസ് അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചിരുന്നു.
പണം മാറ്റി നല്‍കുന്നു എന്ന് സംശയം തോന്നിയ 15 ഓളം ആളുകളെ ഇവര്‍ രഹസ്യമായി ചോദ്യം ചെയ്തിരുന്നതായും സി.ഐ പറഞ്ഞു. പണം എത്തിക്കുന്നവരെ കുറിച്ച് പൊലിസിന് ആദ്യം വിവരം ലഭിച്ചിരുന്നില്ല.
പിന്നീട് വിശദമായി നടത്തിയ അന്വേഷണത്തിലാണ് പണം മാറ്റി നല്‍കുന്നവരെക്കുറിച്ച് തുമ്പ് കിട്ടിയത്. പിന്നീട് പൊലിസ് സംഘം ആവശ്യക്കാരുടെ വേഷം കെട്ടി പ്രതികളെ തന്ത്രപൂര്‍വം കുടുക്കുകയായിരുന്നു.
ഇടപാടുകാരെ വിളിച്ച് രï് കോടിരൂപയുടെ പഴയനോട്ടുകള്‍ നല്‍കാമെന്ന് അറിയിച്ചപ്പോള്‍ ഒരുകോടി രൂപയുടെ പുതിയ നോട്ടും, ഒരു കോടി രൂപയുടെ സ്വര്‍ണവും നല്‍കാം എന്ന് ഇടപാടുകാര്‍ സമ്മതിച്ചു. 30 ശതമാനം കമ്മിഷന്‍ നല്‍കണമെന്നും വ്യവസ്ഥചെയ്തിരുന്നു.
എന്നാല്‍ പിന്നീട് 25 ലക്ഷം രൂപയുടെ ഇടപാട് നടത്തിയാല്‍ മതിയെന്ന് ഇടപാടുകാര്‍ അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഇടനിലക്കാരെ കട്ടപ്പനയിലെ സ്വകാര്യ ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയും മഫ്തിയിലെത്തിയ പൊലിസുകാര്‍ കൃത്രിമമായി നിര്‍മ്മിച്ച് ബാഗിലാക്കിയ നോട്ടുകള്‍ ഇവരെ കാണിക്കുകയും പകരം നല്‍കുന്ന സ്വര്‍ണവും പണവും കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയതു. തുടര്‍ന്ന് കൈവശം ഉïായിരുന്ന സ്വര്‍ണവും പണവും ഇവര്‍ കാണിച്ചപ്പോള്‍ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
462 ഗ്രാം സ്വര്‍ണവും 2000 രൂപയുടെ ഒരു ലക്ഷം രൂപയുമാണ് ഇവരില്‍ നിന്നും പിടികൂടിയത്. പത്തനംതിട്ട കലഞ്ഞാര്‍ സ്വദേശി രംഗനാഥന്‍, കോന്നി മയൂരത്തില്‍ മധു, എരുമേലി നന്ദിക്കാട്ട് ഷാജി തോമസ്, തൃശൂര്‍ സ്വദേശികളായ മടത്തോലില്‍ ബാബു പരമേശ്വരന്‍, മാവേലി മറ്റം രമേശ് നാരായണന്‍, പാവമേല്‍ ഉണ്ണികൃഷ്ണന്‍, ചെറുതോണി സ്വദേശി ബാബു ജോസഫ്(ഐശ്വര്യ ജുവലറി ഉടമ) എന്നിവരാണ് പിടിയിലായത്. കട്ടപ്പന എസ് .ഐ ടി .സി മുരുകന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജേക്കബ്ബ് യേശുദാസ്, സിവില്‍ പൊലിസ് ഓഫീസര്‍മാരായ സിനോജ്, പ്രശാന്ത്, അനൂജ്,റാള്‍സ്, അനില്‍കുമാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികുടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."