നോട്ട് പ്രതിസന്ധി: ആത്മഹത്യചെയ്തവരെ കുറിച്ച് ബി.ജെ.പി നേതാക്കള്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു
കോട്ടയം:നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യചെയ്തവരെ കുറിച്ച് ബി.ജെ.പി നേതാക്കള്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. എരുമേലി കാളകെട്ടിയില്‍ ചരുവിളവീട്ടില്‍ ഓമനക്കുട്ടന്‍പിള്ളയും ചങ്ങനാശേരിയില്‍ നാരായണന്‍ നമ്പൂതിരിയും മരിച്ചതു നോട്ടു പ്രസന്ധി കൊïല്ലെന്നും അവരവരുടെ കുടുംബപ്രശ്‌നങ്ങള്‍കൊïാണെന്നു ബി.ജെ.പി നേതാവ് കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശനങ്ങളാണു വിവിവാദമായത്.
മകളും മകനും തമ്മിലുള്ള വഴക്കിനെ തുടര്‍ന്നാണു ഓമനക്കുട്ടന്‍പിള്ള മരിച്ചതെന്നാണു ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍ ഹരി പറഞ്ഞത്. ഓമനക്കുട്ടന്‍പിള്ള കണമല സഹകരണ ബാങ്കില്‍ നിക്ഷേപിച്ച നാലര ലക്ഷംരൂപ നഷ്ടപ്പെടുന്ന ആശങ്ക മൂലമാണു മരിച്ചതെന്ന മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അക്കാര്യത്തിനായി അദ്ദേഹം ബാങ്കിലേക്കു പോയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. സംഭവത്തെത്തുടര്‍ന്നു താന്‍ ആ വീട്ടില്‍ പോയിരുന്നുവെന്നും ഇങ്ങനെ ആരും തന്നോട് പറഞ്ഞില്ലെന്നും ഹരി പറഞ്ഞു.
ചങ്ങനാശേരി വാഴപ്പള്ളി മതുമൂല ചിരക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരി മരിച്ചത് പലരോടും കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാത്തതിനാലാണ്. ഈ സംഭവങ്ങളെ നോട്ടു പ്രതിസന്ധിുമായി ബന്ധപ്പെടുത്തിയ മാധ്യമങ്ങളുടെ നിലപാട് ശരിയല്ലെന്നുമാണു കെ സുരേന്ദ്രനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഹരി പറഞ്ഞത്. ഈ പരാമര്‍ശം തങ്ങള്‍ക്കു വേദനയുളവാക്കിയെന്ന് ഇരുരുടെയും ബന്ധുക്കള്‍ പറഞ്ഞു. മരിച്ചവരെ നിന്ദിച്ച ബി.ജെ.പി നേതാവിന്റെ നടപടി അപലനീയമാണെന്നും സാമാന്യ നീതിയ്ക്കു നിരക്കുന്നതല്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."