മാധ്യമവിലക്ക്: കേസുകള്‍ വേഗം തീര്‍പ്പാക്കണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: കേരളത്തിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്ക്കേപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസുകള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ ഹൈക്കോടതിക്ക് സുപ്രിംകോടതിയുടെ നിര്‍ദേശം. കേസ് വൈകുന്നതില്‍ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബഞ്ച് അതൃപ്തി രേഖപ്പെടുത്തി.
കേസില്‍ ഹൈക്കോടതി തീരുമാനം വന്നശേഷം മാത്രം ഇടപടാമെന്നും സുപ്രിംകോടതി വ്യക്തമാക്കി. കോടതികളില്‍ മാധ്യമ റിപ്പോര്ട്ടിങ്ങിനേര്പ്പെടുത്തിയ വിലക്ക് നീക്കുക, അടച്ചുപൂട്ടിയ ഹൈക്കോടതി മീഡിയാറൂം തുറക്കുക എന്നീ ആവശ്യങ്ങളുമായി കേരളപത്രപ്രവര്‍ത്തക യൂനിയന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കേസ് ജനുവരി രïാംവാരം വീïും പരിഗണിക്കും
വിഷയം രമ്യമായി പരിഹരിക്കുന്നതിനല്ല, മറിച്ച് കേസ് നീട്ടിക്കൊïുപോവുകയാണ് ഹൈക്കോടതി ചെയ്യുന്നതെന്ന് പത്രപ്രവര്‍ത്തക യൂണിയനു വേïി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ വാദിച്ചു.
എന്നാല്‍ വിഷയം പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഹൈക്കോടതിയില്‍ തുടരുകയാണെന്നും അതിനാല്‍ പ്രശ്നപരിഹാരത്തിനായി ഹൈക്കോടതിയെ ചുമതലപ്പെടുത്തണമെന്നുമുള്ള ആവശ്യം ഹൈക്കോടതി രജിസ്ട്രാറും ഉന്നയിച്ചു. എന്നാല്‍ സുപ്രിംകോടതി ഇതു തള്ളി. ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നും പ്രശ്നപരിഹാര ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തിയാല്‍ മതിയെന്നും ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു.
നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ പ്രശ്നം തീര്‍ക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബഞ്ച് ഇടപെടല്‍ നടത്തുകയാണെന്നും ഈ സാഹചര്യത്തില്‍ കേസ് മാറ്റിവയ്ക്കണമെന്നുമായിരുന്നു ഹൈക്കോടതി രജിസ്ട്രാര്‍ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."