ജില്ലാ ബാങ്ക് നിക്ഷേപം മാറ്റാന്‍ അനുവദിക്കണമെന്ന് കേരളം
ന്യൂഡല്‍ഹി: നോട്ട് നിരോധിച്ചതിനെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാന്‍ ജില്ലാ സഹകരണ ബാങ്കുകളിലെ നിക്ഷേപം സംസ്ഥാന സഹകരണ ബാങ്കുകളിലേക്കു മാറ്റാന്‍ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
നോട്ട് നിരോധനം നിലവില്‍വന്ന നവംബര്‍ എട്ട് മുതല്‍ 17 വരെ ജില്ലാ സഹകരണ ബാങ്കുകള്‍ സ്വീകരിച്ച നിക്ഷേപം മാറ്റാനുള്ള അനുമതി വേണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകള്‍വഴി 849 കോടി രൂപയാണ് നിക്ഷേപമായി സ്വീകരിച്ചതെന്ന് കടകംപള്ളി കേന്ദ്ര മന്ത്രിയെ അറിയിച്ചു.
ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കുമായി കൂടിയാലോചിച്ച് ഉചിത തീരുമാനം എടുക്കാമെന്ന് ജെയ്റ്റ്ലി സംസ്ഥാനത്തിന് ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."