മാനന്തവാടി ബീവറേജ് ഔട്ട്ലറ്റ്; സമരം ശക്തമാക്കി ആദിവാസി അമ്മമാര്‍
മാനന്തവാടി: 312 ദിവസം പിന്നിട്ട ആദിവാസിസമരം പരിഹരിക്കുന്നതിന് ജനപ്രതിനിധികളുള്പ്പെടെയുള്ളവരില് നിന്നുള്ള അലംഭാവത്തില്‍ പ്രതിഷേധിച്ച് സമരക്കാര്‍ ആത്മാഹുതിഭീഷണിയുമായി ബീവറേജസ് ഔട്ട്ലറ്റ് ഉപരോധിച്ചു.
മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് ഔട്ട്ലറ്റിന് മുന്നില്‍ സമരം നടത്തിവരുന്ന നാല്പതോളം വരുന്ന ആദിവാസി സ്ത്രീകളാണ് മണ്ണെണ്ണയും ചാണക വെള്ളവുമായെത്തി അധികൃതരെ മുള്‍മുനയിലാക്കി ഇന്നലെ രാവിലെ മുതല്‍ സമരം നടത്തിയത്. രാവിലെ 11 മണിക്കാണ് ഉപരോധം ആരംഭിച്ചത്. തുടര്‍ന്ന് ബീവറേജസ് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തിയെങ്കിലും അറസ്റ്റു ചെയ്യാന്‍ വന്നാല്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യചെയ്യുമെന്നായിരുന്നു സമരക്കാരുടെ ഭീഷണി. തുടര്‍ന്ന് ഫയര്‍ ഫോഴ്സ് വാഹനമുള്‍പ്പെടെ സ്ഥലത്തെത്തിച്ച് സമരക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എ.എസ് പി.ജി.ജയദേവ്, തഹസില്‍ദാര്‍ ഇ.പി മേഴ്സി എന്നിവര്‍ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. സമരം തുടര്‍ന്നുകൊണ്ട് തന്നെ നേതൃത്വം നല്‍കുന്നവരുമായി സബ് കലക്ടര്‍ വി.ആര്.പ്രേം കുമാര്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് വൈകുന്നേരം ആറുമണിയോടെ സമരം താല്കാലികമായി അവസാനിപ്പിച്ചത്. ചര്‍ച്ചയിലെ തീരുമാന പ്രകാരം സ്ഥലം എം.എല്‍.എ ഒ.ആര് കേളു, നഗരസഭാ ചെയര്മാന് വി.ആര് പ്രവീജ് എന്നിവരുള്പ്പെടുള്ളവരുമായി നാളെ സമരക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് ചര്‍ച്ച നടത്തും. ഇതില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉപരോധം ശക്തമാക്കുമെന്ന് സമരക്കാര്‍ അറിയിച്ചു. മാക്കമ്മ, വെള്ളസോമന്‍, കമല, രാജഗോപാലന്‍, ശ്രീജിത് എന്നിവര്‍ ഉപരോധസമരത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."