HOME
DETAILS
MAL
പ്രതിപക്ഷകക്ഷികള്‍ കള്ളപ്പണക്കാര്ക്കൊപ്പമെന്ന് ബി.ജെ.പി
backup
December 04 2016 | 05:12 AM
കൊച്ചി: രാജ്യത്ത് പതിറ്റാണ്ടുകളായി നിലനിന്ന കള്ളപ്പണത്തിനും അഴിമതിക്കും എതിരായ സംഘടിത ആക്രമണമാണു കറന്‍സി പിന്‍വലിക്കല്‍ തീരുമാനമെന്നു ബി.ജെ. പി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും പ്രതിപക്ഷം കള്ളപ്പണക്കാര്‍ക്കൊപ്പമാണ് നിലകൊണ്ടതെന്നു ബി.ജെ.പി വക്താവ് ജി.നരസിംഹറാവു കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ബി ജെ പി ഏകദിന ശില്പശാല കൊച്ചിയില്‍ നരസിംഹറാവു ഉദ്ഘാടനം ചെയ്തു. കുമ്മനം രാജശേഖരന് അധ്യക്ഷനായി. നേതാക്കളായ ജോര്‍ജ് കുര്യന്, എ.എന്‍ രാധാകൃഷ്ണന്, ശോഭ സുരേന്ദ്രന്, ടി.രമേശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."