HOME
DETAILS
MAL
വിദേശത്തുനിന്നു കൊച്ചിയിലേക്ക് 55 കോടി; കള്ളപ്പണമെന്ന് സംശയം
backup
December 04 2016 | 10:12 AM
കൊച്ചി: വിദേശത്തു നിന്നും 55 കോടി രൂപയുടെ കള്ളപ്പണം കൊച്ചിയിലെത്തിയെന്ന് എന്‍ഫോഴ്സ്മെന്റ്. ഇറക്കുമതിയുടെ പേരില്‍ സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്.
ബള്‍ഗേറിയയിലെ ബള്ഗ ഡി എന്ന കമ്പനിയില്‍ നിന്ന് കൊച്ചിയിലെ എസ്.ബി.ഐ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. എളമക്കര സ്വദേശി ജോസ് ജോര്‍ജിന്റെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്. ഈ പണം ജോസ് ജോര്‍ജ് കുടുംബാഗങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റിയതാണ് സംശയത്തിനിടയാക്കിയത്. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണോ എന്നും അന്വേഷിക്കുന്നുണ്ട്. അതേ സമയം കള്ളപ്പണമല്ലെന്നും കയറ്റുമതിക്കുള്ള തുകയാണെന്നും അന്വേഷം ഏജന്‍സികള്‍ തന്നോട് പക പോക്കുകയാണെന്നും ജോസ് ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."