HOME
DETAILS
MAL
സഊദിയില്‍ സ്വദേശിവത്കരണം ശക്തമാക്കുമെന്ന് പുതിയ തൊഴില്‍മന്ത്രി
backup
December 04 2016 | 10:12 AM
ജിദ്ദ: പുതിയ തൊഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായി ഡോ. അലി നാസിര്‍ അല്‍ഗഫീസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്വദേശിവത്കരണം ശക്തമാക്കാനുള്ള നടപടികള്‍ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സഊദിവത്കരണത്തില് കുറവുണ്ടായതാണ് ഡോ മുഫറജ് ഹഖബാനിക്ക് മന്ത്രിസ്ഥാനം നഷ്ടമാകാന്‍ കാരണമെന്ന് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അല്‍ഖോബാറില്‍ നടന്ന ചടങ്ങിലാണ് സല്മാന് രാജാവിന് മുന്നില്‍ ഡോ അലി നാസിര്‍ അല്‍ഗഫീസ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്. കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ്, രണ്ടാം കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന്, കിഴക്കന്‍ പ്രവിശ്യ ഗവര്‍ണ്ണര്‍ അമീര്‍ സഊദ് ബിന്‍ നാഇഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിഷന്‍ 2030 ന്റെ അടിസ്ഥാനത്തില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിനുളള നടപടികള്‍ തുടരുമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള മുഴുവന്‍ യുവതിയുവാക്കള്‍ക്കും തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."