ജലനിധി പദ്ധതി അവസാന ഘട്ടത്തില്‍ കുടിവെള്ള വിതരണം ഉടന്‍
മാള: മാള മേഖലയിലെ വേനല്‍ കാലത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി മൂന്ന് വര്‍ഷം മുന്‍പ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ജലധിനി പദ്ധതി അവസാന ഘട്ടത്തില്‍. മുന്‍ എം.എല്‍.എ ടി.എന്‍ പ്രതാപന്റെ ശ്രമഫലമായിട്ടാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. പദ്ധതിയുടെ ഭാഗമായി വിവിധ ഗ്രാമപഞ്ചായത്തുകളിലെ ജലസംഭരണികള്‍ പ്രവര്‍ത്തന സജ്ജമായി കഴിഞ്ഞു. വൈന്തലയിലെ ജലശുദ്ധീകരണ പ്‌ളാന്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. പുതിയ മോട്ടോര്‍ എത്താന്‍ വൈകുന്നത് പദ്ധതിയുടെ കമ്മീഷന്‍ വൈകാന്‍ കാരണമാകുമെന്ന ആശങ്കയുമുണ്ട്.
മാള, പുത്തന്‍ചിറ, കുഴൂര്‍, അന്നമനട, വെള്ളാങ്കല്ലൂര്‍ എന്നീ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വൈന്തലയിലെ വാട്ടര്‍ അതോറിറ്റിയുടെ ജലശുദ്ധീകരണ പ്‌ളാന്റ് നവീകരിച്ചാണ് പദ്ധതിക്ക് ഉപയോഗപ്പെടൂത്തുന്നത്. ജലശുദ്ധീകരണ പ്ലാന്റിന്റെ ശേഷി വര്‍ദ്ധിപ്പിക്കുകയും ഗ്രാമപഞ്ചായത്തുകളില്‍ പര്യാപ്തമായ പുതിയ ജലസംഭരണികള്‍ നിര്‍മിക്കുകയും ചെയ്തു. ഇതില്‍ പുത്തന്‍ചിറ, പൊയ്യ, അന്നമനട എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജലസംഭരണികള്‍ കമ്മീഷന്‍ ചെയ്തിട്ടുണ്ട്. ഇതില്‍ നിന്ന് വൈകാതെ ജലവിരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ജലസംഭരണിയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. വൈന്തലയിലെ പമ്പിങ് കേന്ദ്രത്തില്‍ നിന്ന് ഓരോ ഗ്രാമപഞ്ചായത്തുകളിലെ ജലസംഭരണികളിലേക്കും വെള്ളം എത്തിക്കുന്ന ചുമതല ജല അതോറിറ്റിക്കാണ്. ഇതിനായി വൈന്തലയിലെ ജലശുദ്ധീകരണ പ്ലാന്റിന്റെ ശേഷി 18 ദശ ലക്ഷം ലിറ്ററില്‍ നിന്ന് 25 ദശ ലക്ഷം ലിറ്ററായി വര്‍ധിപ്പിച്ചിട്ടുണ്ട്. ജലശുദ്ധീകരണ പ്ലാന്റിലെ ഫില്‍റ്ററുകള്‍ ഡ്യുവല്‍ മീഡിയ ഫില്‍റ്ററാക്കി മാറ്റിയിട്ടുണ്ട്.
പമ്പിങ് കേന്ദ്രത്തിലെ മോട്ടോറുകളും മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഇതിനായി പലതവണകളിലായി മൂന്നു ദിവസം വീതം പമ്പിങ് നിര്‍തത്തിവച്ചാണ് ജോലികള്‍ പൂര്‍ത്തീകരിച്ചത്. 150 എച്ച്.പിയുടെ ഒരു മോട്ടോര്‍ കൂടി എത്തുന്നതോടെ പദ്ധതി പൂര്‍ണതയിലേക്ക് അടുക്കും. മോട്ടര്‍ ഉടന്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്.
51.02 കോടി രൂപ യാണ് പദ്ധതിയുടെ ആകെ ചിലവ്. ഇതില്‍ 41.8 കോടി രൂപ ജലനധി വഴി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതാണ്. 5.53 കോടി രൂപ ഗ്രാമപഞ്ചായത്തുകള്‍ നല്‍കുന്നതാണ്. 3.36 കോടി രൂപ ഗുണഭോക്താക്കളില്‍ നിന്നാണ് സമാഹരിച്ചത്. 10290 കണക്ഷനുകളുള്ള വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം പല പ്രദേശങ്ങളിലും കാര്യക്ഷമമല്ലാത്ത സാഹചര്യമാണുള്ളത്. വേനലില്‍ പൊയ്യ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ടാങ്കറില്‍ വെള്ളം എത്തിച്ചാണ് വിതരണം നടത്തുന്നത്.
വേനല്‍ ആരംഭിക്കുന്നതോടെ മേഖലയില്‍ രൂക്ഷമാകുന്ന കുടിവെള്ള ക്ഷാമത്തിന്ജലനിധി പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."