HOME
DETAILS

അഖിലേന്ത്യാ പൊലിസ് സയന്‍സ് കോണ്‍ഗ്രസ് എട്ട്, ഒന്‍പത് തിയതികളില്‍

  
backup
December 04 2016 | 20:12 PM

%e0%b4%85%e0%b4%96%e0%b4%bf%e0%b4%b2%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d


തിരുവനന്തപുരം: ഈ വര്‍ഷത്തെ അഖിലേന്ത്യാ പൊലിസ് സയന്‍സ് കോണ്‍ഗ്രസ് ഈ മാസം എട്ട്, ഒന്‍പത് തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. പൊലിസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നവീന ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങള്‍ പരിചയപ്പെടുത്തുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമുദ്ദേശിച്ചാണ് ബ്യൂറോ ഓഫ് പൊലിസ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് എല്ലാവര്‍ഷവും പൊലിസ് സയന്‍സ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. രïുദിവസത്തെ സമ്മേളനത്തില്‍ കുറ്റാന്വേഷണം മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യയുടെ പങ്ക്, തീവ്രവാദപ്രവര്‍ത്തനങ്ങളും മൗലികവാദ പ്രവര്‍ത്തനങ്ങളും തടയുന്നതിന് ശാസ്ത്രസാങ്കേതിക വിദ്യകളുടെ ഉപയോഗം, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് അപായരഹിതമായ മാര്‍ഗങ്ങള്‍, റോഡപകടങ്ങളിലെ മരണനിരക്ക് കുറയ്ക്കുന്നതിനുള്ള ഗതാഗത മാനേജ്‌മെന്റ് തുടങ്ങിയ സെഷനുകളും നൂതനാശയങ്ങള്‍ പങ്കുവയ്ക്കുന്ന ഓപ്പണ്‍ഹൗസും നടക്കും.
കോവളം കെ.റ്റി.ഡി.സി. സമുദ്രയില്‍ എട്ടിന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എം.വിന്‍സന്റ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. ബി.പി.ആര്‍. ആന്റ് ഡി ഡയറക്ടര്‍ ജനറല്‍ എം.സി.ബോര്‍വാന്‍കര്‍ ആമുഖ പ്രഭാഷണം നടത്തും. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, രാജീവ്ഗാന്ധി ബയോടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ. എം.രാധാകൃഷ്ണപിള്ള എന്നിവര്‍ സംസാരിക്കും. സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്വാഗതവും എ.ഡി.ജി.പി. ഡോ. ബി.സന്ധ്യ നന്ദിയും പറയും.
വിവിധ സെഷനുകളിലായി ഡോ.മധുസുദന്‍ റെഡ്ഡി നന്ദിനേി (സി.ഡി.എഫ്.ഡി, ഹൈദ്രാബാദ്), അനുരാഗ് ശര്‍മ (ഡി.ജി.പി., തെലങ്കാന) ഡോ.സോമ റോയ് (സയന്റിസ്റ്റ്, സി.എഫ്.എസ്.എല്‍, കൊല്‍ക്കത്ത), ഡോ. മാനവപ്രീത് കൗര്‍ (പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡി.എസ്.റ്റി-എസ്.ഇ.ആര്‍.ബി-പി.ഡി.എഫ്, ഛണ്ഡിഗഢ്), രാജാ ശ്രീവാസ്തവ (ഐ.ജി, എന്‍.സി.ആര്‍.ബി, ന്യൂഡല്‍ഹി), ഡോ.സുധാംശു സാരംഗി (സി.എം.ഡി, ഒ.എസ്.ആര്‍.ടി.സി, ഭുവനേശ്വര്‍, ഒഡീഷ), മഹേഷ് ദീക്ഷിത് (ജോയിന്റ് ഡയറക്ടര്‍, ഇന്റലിജന്‍സ് ബ്യൂറോ), പ്രൊഫ (ഡോ). ജി.എസ്.ബാജ്‌പൈ (രജിസ്ട്രാര്‍, ദേശീയ നിയമ സര്‍വകലാശാല, ഡല്‍ഹി), പ്രഭാ റാവു (സീനിയര്‍ ഫെല്ലോ, ഐ.ഡി.എസ്.എ, ഡല്‍ഹി), അതുല്‍ചന്ദ്ര കുല്‍ക്കര്‍ണ്ണി (എ.ഡി.ജി എ.ടി.എസ്, മഹാരാഷ്ട്ര), അതുല്‍ കര്‍വാല്‍ (ഐ.ജി, സി.ആര്‍.പി.എഫ്, ശ്രീനഗര്‍), ഹേമേന്ദ്ര ആര്യ (ഐ.ഐ.ടി, മുംബൈ), പ്രിന്‍സ് ശര്‍മ്മ (സയന്റിസ്റ്റ്, ടി.ബി.ആര്‍.എല്‍, ഡി.ആര്‍.ഡി.ഒ, ചണ്ഡിഗഢ്), ഗോപേഷ് അഗര്‍വാള്‍ (ഡി.ഐ.ജി, ബി.പി.ആര്‍ ആന്റ് ഡി, ന്യൂഡല്‍ഹി), ദിനേശ് മോഹന്‍ (ഐ.ഐ.ടി, ഡല്‍ഹി), പ്രൊഫ. ഗീതം തിവാരി ചെയര്‍ (പ്രൊഫ., ഐ.ഐ.ടി, ഡല്‍ഹി), ഡോ.സാലി ലൂക്കോസ് (കോളജ് ഓഫ് ട്രാഫിക് മാനേജ്‌മെന്റ്, ഹരിയാന), എസ്. ശ്രീജിത് (ഐ.ജി.പി. കൊച്ചി റേഞ്ച്) സുമി.ത് കുമാര്‍ (ഡി.സി.പി, ട്രാഫിക്, വെസ്റ്റ് ബംഗാള്‍), എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.ഒന്‍പതിന് വൈകിട്ട് മൂന്നിന് സമാപന സമ്മേളനം ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ടയേര്‍ഡ്) പി.സദാശിവം ഉദ്ഘാടനം ചെയ്യും. എം.സി.ബോര്‍വാന്‍കര്‍ അധ്യക്ഷത വഹിക്കും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  26 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  28 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  41 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago