മണിയാശാന് സ്വന്തം നാട്ടില്‍ ഉജ്ജ്വല സ്വീകരണം
രാജാക്കാട്: വൈദ്യുതി മന്ത്രിയായ മലയോത്തിന്റെ മണിയാശാന് സ്വന്തം നാടായ ഇരുപതേക്കറില്‍ ആവേശ സ്വീകരണം.
ആയിരക്കണക്കിന് പ്രവര്‍ത്തകരും നാട്ടുകാരുമാണ് എം.എം.മണിയെ സ്വീകരിക്കാന്‍ ഇരുപതേക്കറെന്ന ഗ്രാമത്തില്‍ തടിച്ചുകൂടിയത്.
മലയോരത്തിന്റെ പ്രീയ സഖാവ് മന്ത്രിയായതിന് ശേഷം തിരക്കുകളൊഴിഞ്ഞ് ഇരുപതേക്കറെന്ന സ്വന്തം നാട്ടിലേയ്ക്ക് എത്തിയപ്പോള്‍ കക്ഷി രാഷ്ട്രീയവും മതവും ജാതിയും മറന്ന് ആയിരങ്ങളാണ് ഈ കൊച്ചു ഗ്രാമത്തില്‍ അണിനിരന്നത്. കുഞ്ഞിത്തണ്ണി പാലത്തിങ്കല്‍ നിന്നും നൂറ്കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് തുറന്ന വാഹനത്തില്‍ കയറ്റി മണിയശാനെ സ്വീകരിച്ചാനയിച്ചത്.
വാദ്യ മേളങ്ങളുടെ അകമ്പടിയും പടക്കം പൊട്ടിച്ചും മണിയാശാന്റെ മന്ത്രിസ്ഥാന ലബ്ധി ഉരുപതേക്കറെന്ന കുടിയേറ്റം ഗ്രാമം ആഘോഷിക്കുകയായിരുന്നു. മന്ത്രിയായി തിരിച്ചെത്തിയെങ്കിലും താന്‍ എന്നും നാട്ടിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും എന്താവശ്യത്തിനും തന്റെ അടുത്തേയ്ക്ക് ഓടിയെത്തുന്ന ജനങ്ങെള മറന്ന് ഒരിക്കലും തനിക്ക് മുമ്പോട്ട് പോകുവാന്‍ കഴിയില്ലെന്നും സ്വീകരണ ഏറ്റുവാങ്ങിയതിന് ശേഷം നന്ദി പറയവേ മന്ത്രി എം.എം.മണി പറഞ്ഞു.
തന്റെ പത്താം വയസ്സില്‍ ഇരുപതേക്കറിലേയ്ക്ക് കുടിയേറിവന്ന കാലം മുതല്‍ പൊതുപ്രവര്‍ത്തന രംഗത്തേയ്ക്ക് കടന്നുവന്നതും പിന്നീട് പൊതുപ്രവര്‍ത്തന രംഗത്ത് താന്‍ നേരിട്ട പ്രതിസന്ധികളും എല്ലാം മണിയാശാന്‍ നാട്ടുകാരുമായി പങ്കുവച്ചു.
കൊച്ചുകുട്ടികള്‍ അടക്കം വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രവര്‍ത്തകരും മണിയാശാന് സ്വീകരണം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."