മൈജി-മൈ ജന്‍ ഡിജിറ്റല്‍ ഹബ്ബ് പാലാരിവട്ടം, പെരുമ്പാവൂര്‍, കോതമംഗലം ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി: കേരളത്തിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ ഷോറൂം ശൃംഖലയായ മൈജി മൈ ജന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ പാലാരിവട്ടം, പെരുമ്പാവൂര്‍, കോതമംഗലം ഷോറൂമുകള്‍ സിനിമാ താരങ്ങളായ ഫഹദ് ഫാസില്‍, സിജോയ് വര്‍ഗീസ്, ഹണിറോസ്, മിയാ ജോര്‍ജ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. മൈജി മാനേജിങ് ഡയറക്ടര്‍ എ.കെ ഷാജി, ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിങ്) അനീഷ് സി.ആര്‍, ജനറല്‍ മാനേജര്‍ (ഓപറേഷന്‍സ്) നദീര്‍ സി.കെ.വി, ഫിറോസ് (റീജിയണല്‍ മാനേജര്‍ നോര്‍ത്ത്, മൈജി), സ്‌റ്റേറ്റ് ഹെഡ് മുഹമ്മദ് ജെയ്‌സല്‍, സോണല്‍ മാനേജര്‍ ജോബിന്‍ ജേക്കബ് ജോര്‍ജ് സന്നിഹിതരായി.
പെരുമ്പാവൂര്‍ ഷോറൂം പാലക്കാട്ട് താഴത്ത് എ.എം റോഡില്‍ ചെന്താര ബില്‍ഡിങിലാണ്. എല്‍ദോ മാര്‍ ബസേലിയോസ് കോളജിന് എതിര്‍വശത്ത് കോളജ് റോഡിലാണ് കോതമംഗലം ഷോറൂം. പാലാരിവട്ടത്ത് എം.കെ.കെ നായര്‍ റോഡില്‍ ആക്‌സിസ് ബാങ്കിന് എതിര്‍വശത്തായി മെല്‍ദം ടവറിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.
ഗ്രാന്റ് മാള്‍ ഇടപ്പള്ളി, ആലുവ, നോര്‍ത്ത് പറവൂര്‍, മുവാറ്റുപുഴ ഷോറൂമുകള്‍ക്കു പുറമേ ഇവയടക്കം ഏഴ് ഷോറൂമുകളാണ് മൈജിക്ക് എറണാകുളത്തുള്ളത്. മൈജി ഷോറൂമുകളില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ പത്ത് ഐഫോണുകള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളും ലഭിക്കും. ബംപര്‍ സമ്മാനമായി ബി.എം.ഡബ്ല്യു കാര്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."