ടൈം പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആയി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു
ബരാക് ഒബാമ, ഡൊണാള്‍ഡ് ട്രംപ്, വാളാദ്മിന് പുടിന് എന്നീ ലോകനേതാക്കളെ പിന്തള്ളി ഇന്ത്യന്‍ പ്രധാനമന്ത്രി ടൈം പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച രാത്രി അവസാനിച്ച അഭിപ്രായ വോട്ടൊടുപ്പില്‍ മോദി 18 ശതമാനം വോട്ട് നേടി മുന്നിലാണെന്ന് ടൈം മാഗസിന് അറിയിച്ചു.
ഡിസംബര്‍ 7 നാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. ഓരോ വര്‍ഷവും ലോകത്തേയും വാര്‍ത്തകളെയും ഏറ്റവും സ്വാധീനിച്ച വ്യക്തിയെയാണ് ഓരോ വര്‍ഷവും പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആയി ടൈം മാഗസിന് തെരഞ്ഞെടുക്കുന്നത്.
ബരാക് ഒബാമ, ഡൊണള്‍ഡ് ട്രംപ്, ജൂലിയന്‍ അസാഞ്ച് എന്നിവര്‍ 7 ശതമാനം പോയിന്റ് നോടി പോളിംഗില്‍ രണ്ടാം സ്ഥാനം പങ്കിട്ടു.
തുടര്‍ച്ചയായ നാലാം വര്‍ഷമാണ് മോദി ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ മത്സരത്തിന്റെ ഭാഗമാകുന്നത്. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ടൈം മാഗസിന് പേഴ്സണ്‍ ഓഫ് ദ ഇയര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."