ജയലളിത: നീലഗിരിയിലേക്കുള്ള അന്യസംസ്ഥാന ബസ് സര്‍വിസുകര്‍ നിര്‍ത്തി
ഗൂഡല്ലൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയിലെ അനിശ്ചിതത്വം കാരണം നീലഗിരിയില്‍ അന്യ സംസ്ഥാന ബസ് സര്‍വിസ് നിര്‍ത്തിവച്ചു. ഞായറാഴ്ച രാത്രി മുതലാണ് ജയലളിയുടെ ആരോഗ്യസ്ഥിതി മോശമായത്.
ഈ വാര്‍ത്ത പരന്നതോടെ അന്തര്‍സംസ്ഥാന ബസുകള്‍ അതിര്‍ത്തി വരെയാണ് സര്‍വിസ് നടത്തിയത്. പിന്നീട് ഇന്നലെ രാവിലെ പതിനൊന്നോടെയാണ് വീണ്ടും സര്‍വിസ് പുനരാരംഭിച്ചത്. ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിലേക്കുള്ള ഹാള്‍ട്ട് ബസുകളും സര്‍വിസ് റദ്ദാക്കിയിരുന്നു. നഗര-ഗ്രാമാന്തരങ്ങളില്‍ കടകളെല്ലാം വളരെ വൈകിയാണ് തുറന്ന് പ്രവര്‍ത്തിച്ചത്.
അമ്മക്ക് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രാര്‍ഥനയിലാണ്. ഈ സാഹചര്യത്തില്‍ നീലഗിരി ജില്ലയില്‍ പൊലിസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. നീലഗിരിയില്‍ വൈകിട്ട് ആറോടെ കച്ചവട സ്ഥാപനങ്ങളെല്ലാം അടച്ചു. കുന്നൂര്‍, കോത്തഗിരി, ഊട്ടി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍, ദേവാല, ദേവര്‍ഷോല, ബിദര്‍ക്കാട്, ചേരമ്പാടി തുടങ്ങിയ ഇടങ്ങളിലെല്ലാം വൈകിട്ടോടെ പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."