HOME
DETAILS
MAL
ട്രഷറികളില്‍ പണമെത്തി; പ്രതിസന്ധിക്ക് അയവ്
backup
December 05 2016 | 23:12 PM
മലപ്പുറം: ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിലുണ്ടായ രൂക്ഷമായ പ്രതിസന്ധിക്കു ജില്ലയില്‍ താല്കാലിക പരിഹാരം. ജില്ലയിലെ മിക്ക ട്രഷറികളും ആവശ്യപ്പെട്ട പണത്തില്‍ ഒരു പരിധിവരെ ലഭിച്ചതാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസമായത്.
അതേസമയം, കരുവാരക്കുണ്ട്, പെരിന്തല്‍മണ്ണ ട്രഷറികളില്‍ വൈകിയാണ് പണമെത്തിയത്. ട്രഷറികളില്‍നിന്ന് 24,000 രൂപവരെ പിന്‍വലിക്കാനാണ് ജീവനക്കാര്‍ക്ക് അവസരമുള്ളത്. ഇതു സര്‍ക്കാര്‍ ജീവനക്കാരെ ബുദ്ധിമുട്ടിലാക്കി. പലരുടെയും ശമ്പളം ലഭിക്കണമെങ്കില്‍ രണ്ടും മൂന്നും തവണ ട്രഷറികളില്‍ കയറിയിറങ്ങേണ്ട സ്ഥിതിയാണ്. അതേസമയം, ഇന്നലെയും ബാങ്കുകളിലെ തിരക്കിനു കുറവുണ്ടായിരുന്നില്ല. പലയിടങ്ങളിലും വൈകിട്ടുവരെ നീണ്ട വരിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."