HOME
DETAILS

മതസ്ഥാപനങ്ങളില്‍ വിഭാഗീയതയും തര്‍ക്കവും വേണ്ട: ഖാസി മുത്തുക്കോയ തങ്ങള്‍

  
backup
December 06 2016 | 00:12 AM

%e0%b4%ae%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b5%80

കാഞ്ഞങ്ങാട്: തര്‍ക്കപ്രശ്‌നങ്ങളും വിഭാഗീയതയും മതസ്ഥാപനങ്ങളിലേക്ക് കൊണ്ടുവരരുതെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മനുഷ്യസഹജമായ വീഴ്ചകള്‍ എല്ലാവര്‍ക്കുമുണ്ടാകാം. പോരായ്മകള്‍ മാത്രം ചൂണ്ടിക്കാട്ടി ആരെയും വിമര്‍ശിക്കരുതെന്ന് കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാന ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തും യതീംഖാനയും അനുബന്ധ സ്ഥാപനങ്ങളും നമ്മുടെ അഭിമാന സ്തംഭങ്ങളാണ് ഇവ സംരക്ഷിക്കാന്‍ സമുദായം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.
വിമര്‍ശനങ്ങള്‍ ആരോഗ്യപരമാകണം. നന്മയ്ക്ക് കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് ഖാസി പറഞ്ഞു. റിട്ടേണിംഗ് ഓഫിസര്‍ അപ്‌സര മഹമൂദ്ഹാജി 25 അംഗ ഭരണസമിതിയുടെയും ഭാരവാഹികളുടെയും പട്ടിക അവതരിപ്പിച്ചത് യോഗം ഐക്യകണ്‌ഠേന അംഗീകരിച്ചു. 16 പേര്‍ ഉള്‍പ്പെട്ട പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയും അംഗീകരിച്ചു.
ഭാരവാഹികള്‍: സി.കുഞ്ഞബ്ദുല്ല ഹാജി പാലക്കി (പ്രസിഡന്റ്), എ.എം അബൂബക്കര്‍ഹാജി, ബി.കെ കാസിം (വൈസ് പ്രസിഡന്റുമാര്‍), ബി.എം മുഹമ്മദ്കുഞ്ഞി (ജനറല്‍ സെക്രട്ടറി). കെ.കെ അബ്ദുല്ല തെക്കേപ്പുറം, എ.പി ഉമ്മര്‍ (സെക്രട്ടറിമാര്‍), മുബാറക് ഹസൈനാര്‍ഹാജി (ട്രഷറര്‍).
ഭാരവാഹികളെ അനുമോദിച്ച് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ്ഹാജി, ജനറല്‍സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, സി.എച്ച് അഷറഫ് കൊത്തിക്കാല്‍, പി.എം കുഞ്ഞബ്ദുല്ല ഹാജി, അപ്‌സര മഹമൂദ്ഹാജി, ടി.മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു. പി.കെ അബ്ദുല്ലക്കുഞ്ഞി അധ്യക്ഷനായി. എ.ഹമീദ്ഹാജി സ്വാഗതവും ബി.എം മുഹമ്മദ് നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു രാഷ്ട്രം ഒരു നികുതി എന്നത് കേന്ദ്രം ഒരു രാഷ്ട്രം ഒമ്പത് നികുതി എന്നാക്കി' ജി.എസ്.ടി പരിഷ്‌ക്കരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

National
  •  14 days ago
No Image

ഇരിങ്ങാലക്കുടയിൽ എക്സൈസ് ഇൻസ്പെക്ടറുടെ ഉത്രാടപ്പാച്ചിൽ കയ്യോടെ പൊക്കി വിജിലൻസ്; ഇയാളിൽ നിന്ന് 50,000 രൂപയും ഏഴ് കുപ്പി മദ്യവും പിടിച്ചെടുത്തു

Kerala
  •  14 days ago
No Image

വമ്പൻമാർ കരുതിയിരുന്നോളൂ, സ്വന്തം മണ്ണിൽ യുഎഇ ഒരുങ്ങിത്തന്നെ; ഏഷ്യ കപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

ഉപ്പയെ നഷ്ടമാകാതിരിക്കാന്‍ കിഡ്‌നി പകുത്തു നല്‍കിയവള്‍...തീ പാറുന്ന ആകാശത്തിന് കീഴെ ആത്മവീര്യത്തിന്റെ കരുത്തായവള്‍...' ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം ദഖയെ ഓര്‍മിച്ച് സഹപ്രവര്‍ത്തക

International
  •  14 days ago
No Image

പ്രമുഖ ഫൊറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു അന്തരിച്ചു; സംസ്ഥാനത്തെ ആദ്യ വനിതാ ഫൊറൻസിക് സർജൻ

Kerala
  •  14 days ago
No Image

സാങ്കേതിക തകരാർ; ടേക്ക് ഓഫിന് മിനിറ്റുകൾ മാത്രം ശേഷിക്കെ റദ്ദാക്കി ട്രിച്ചി-ഷാർജ വിമാനം; പകരം വിമാനത്തിനായി യാത്രക്കാർ കാത്തിരുന്നത് മണിക്കൂറുകളോളം

uae
  •  14 days ago
No Image

നീറ്റിലിറക്കി മിനുറ്റുകൾക്കകം വെള്ളത്തിൽ മുങ്ങി ആഡംബര നൗക; നീന്തിരക്ഷപ്പെട്ട് ഉടമയും ക്യാപ്റ്റനും 

International
  •  14 days ago
No Image

ഈ വർഷം ഇതുവരെ 11 കസ്റ്റഡി മരണങ്ങൾ; പൊലിസ് സ്റ്റേഷനിൽ സിസിടിവി പ്രവർത്തിക്കാത്തതിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി

National
  •  14 days ago
No Image

കുവൈത്തിൽ ലഹരിവേട്ട; റെയ്ഡിനെത്തിയ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച് പ്രതിയുടെ സഹോദരിമാരും അമ്മയും

Kuwait
  •  14 days ago
No Image

ശൗചാലയത്തിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; ടെലിവിഷൻ നടൻ ആശിഷ് കപൂർ അറസ്റ്റിൽ

crime
  •  14 days ago