HOME
DETAILS

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും

  
Web Desk
December 03, 2025 | 3:33 AM

rahul mankoottils anticipatory bail plea to be considered today

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ  മുന്‍കൂര്‍ ജാമ്യഹരജി തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ വാദം അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന് രാഹുലും പ്രോസിക്യൂഷനും ആവശ്യപ്പെട്ടിരുന്നു.  ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. രാഹുലിനെയും കോണ്‍ഗ്രസിനേയും സംബന്ധിച്ച് ഇന്നത്തെ ദിവസം നിര്‍ണായകമാണ്.

പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തെന്ന് പറയുമ്പോഴും രാഹുല്‍ കേസില്‍ കോണ്‍ഗ്രസ് വലിയ പ്രതിരോധത്തിലാണ്. മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്ന സ്ഥിതിയുണ്ടായാല്‍ അറസ്റ്റ് അടക്കം നടപടികള്‍ വേഗത്തില്‍ ഉണ്ടാകും. ഇതോടെ സി.പി.എമ്മിനെ സ്വര്‍ണക്കൊള്ളയില്‍ തളച്ചിടാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടാകും.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് ഇനി ആറ് ദിവസം മാത്രമാണുള്ളത്. ശബരിമല സ്വര്‍ണക്കൊള്ള പ്രധാന ആയുധമാക്കി സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് മുന്നേറുന്നതിനിടെയാണ് രാഹുലിനെതിരേ മറ്റൊരു യുവതിയും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കെ.പി.സി.സിക്കും പരാതി നല്‍കി രംഗത്തെത്തിയത്. ഇതോടെ, രാഹുലിനെ പുറത്താക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാകുമെന്നാണ് സൂചന. 

രാഹുലിന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് പൊലിസിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.  ഡിജിറ്റല്‍ തെളിവുകളടക്കം അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കുന്നുണ്ട്. ബലാത്സംഗം, യുവതിയെ അശാസ്ത്രീയ രീതിയില്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുക അടക്കമുള്ള ഗുരുതര വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. 10 മുതല്‍ 14 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ.

രാഹുലും യുവതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമടക്കമുള്ള തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. അതേസമയം, രാഹുലും മുദ്രവച്ച കവറില്‍ തെളിവുകള്‍ കോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പൊലിസ് കേസെടുത്തതിന് പിന്നാലെ ഏഴ് ദിവസമായി രാഹുല്‍ ഒളിവിലാണ്. രാഹുല്‍ കര്‍ണാടകയിലേക്ക് കടന്നതായാണ് വിവരം.

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയും തിരുവന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കും.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ താമസിച്ചത് ബാഗല്ലൂരിലെ റിസോര്‍ട്ടിലെന്ന് സൂചന
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ കഴിയുന്നത് കര്‍ണാടകയിലെ അനെകലിലെ നിര്‍മാണത്തിലിരിക്കുന്ന റിസോര്‍ട്ടിലെന്ന് സൂചന. വനമേഖലയോട് ചേര്‍ന്ന റിസോര്‍ട്ടാണിത്. തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ബാഗലൂരില്‍നിന്നും രാഹുല്‍ അനെകലിലേക്ക് മുങ്ങിയത് എന്നാണ് വിവരം. ഞായറാഴ്ചയാണ് രാഹുല്‍ ബാഗലൂരില്‍ എത്തിയത്. ഒളിവില്‍ കഴിയുന്ന രാഹുല്‍ കാറുകള്‍ മാറി മാറി ഉപയോഗിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. 

അതിജീവിത മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ വ്യാഴാഴ്ച വൈകിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ പൊള്ളാച്ചിയിലേക്കാണ് കടന്നതെന്നാണ് വിവരം. ഇതിനു പിന്നാലെ കോയമ്പത്തൂരിലേക്കും പോയി. ഹൈവേ ഒഴിവാക്കി ജില്ലാ അതിര്‍ത്തിയായ കൊഴിഞാമ്പാറ വഴിയാണ് എം.എല്‍.എ കടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. സി.സി.ടി.വിയുള്ള പാതകള്‍ പരമാവധി ഒഴിവാക്കിയാണ് യാത്ര. രാഹുലിനൊപ്പം കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫും ഉണ്ടെന്നാണ് വിവരം. രാഹുല്‍ തിരുവനന്തപുരത്ത് വക്കാലത്ത് ഒപ്പിടാന്‍ എത്തിയെന്നത് അന്വേഷണം വഴിത്തെറ്റിക്കാനുള്ള കുബുദ്ധി ആയാണ് അന്വേഷണ സംഘം കരുതുന്നത്.


രാഹുലിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നത് സര്‍ക്കാര്‍: അടൂര്‍പ്രകാശ്
തൃശൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വൈകുന്നതിനു പിന്നില്‍ ശബരിമലയിലെ സ്വര്‍ണക്കൊള്ള മറയ്ക്കാനുള്ള സര്‍ക്കാരിന്റെ കരുനീക്കമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. തെരഞ്ഞെടുപ്പു കഴിയുന്നതു വരെ ഇങ്ങനെ പോകട്ടെയെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് മനസിലാക്കുന്നതായി പ്രസ്‌ക്ലബിന്റെ വോട്ടു വൈബ് പരിപാടിയില്‍ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. തന്‍െ്റ അടുത്ത് രാഹുല്‍ ഉണ്ടായിരുന്നുവെങ്കില്‍ കീഴടങ്ങാന്‍ ഉപദേശിക്കുമായിരുന്നുവെന്ന് പ്രതികരിച്ചു. കേസ് പൊലിസ് അന്വേഷിച്ചിട്ടും കണ്ടുപിടിക്കാത്തതിനെ കുറിച്ച് മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കള്ളകേസുകള്‍ കുത്തിപ്പൊക്കുന്നത് എല്‍.ഡി.എഫിന്റെ സ്ഥിരം പരിപാടിയാണ്. ശബരിമല വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ്. താന്‍ മത്സരിച്ചപ്പോഴും നിരവധി കള്ളക്കേസുകളാണ് കൊണ്ടുവന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുറത്തു വന്നത് കള്ളക്കേസാണോ എന്ന ചോദ്യത്തിന് നിയമവിധേയമായി രാഹുല്‍ ഇക്കാര്യം വ്യക്തമാക്കട്ടെ എന്ന് ചൂണ്ടിക്കാട്ടി. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ എംഎല്‍എ നിയമസഭയില്‍ നിന്നും മാറി നില്‍ക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് പൊലിസ് അന്വേഷിച്ച് കുറ്റക്കാരനെങ്കില്‍ തെളിയിക്കട്ടെയെന്നു വ്യക്തമാക്കി. പരാതിയുണ്ടായപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റിനിര്‍ത്തിയത് കോണ്‍ഗ്രസാണ്. സര്‍ക്കാരും ആഭ്യന്തരവകുപ്പും ചേര്‍ന്ന് കേസില്‍ നടപടിയെടുക്കുന്നതില്‍ എതിര്‍പ്പില്ല.

അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുന്നതുവരെ പോരാടുമെന്നും പറഞ്ഞു. ശബരിമലയില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടത്. അതിനിടെ എസ്.ഐ.ടി അന്വേഷണം വന്നു. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വളരെ അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. യു.ഡി.എഫ് മുന്നേറ്റത്തിന് കോട്ടം വരുത്താനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് മറ്റു കേസുകള്‍ കുത്തിപ്പൊക്കുന്നതിന് പിന്നില്‍. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സ്വര്‍ണക്കൊള്ള സംബന്ധിച്ച വിവരങ്ങളോ, എസ്.ഐ.ടി റിപ്പോര്‍ട്ടുകളോ പുറത്ത് വരാതിരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്തത് എന്തു കൊണ്ടാണെന്ന് എല്‍.ഡി.എഫ് മറുപടി പറയണം.

 

rahul mankoottil’s anticipatory bail petition will be taken up for hearing today. latest updates, legal details and case developments here.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടുത്ത ഘട്ട ചര്‍ച്ച ഉടനെന്ന് ഖത്തര്‍; ഇസ്‌റാഈലിനെയും ഹമാസിനെയും കൊണ്ടുവരാനാകുമെന്ന് പ്രതീക്ഷ

qatar
  •  an hour ago
No Image

നിയമലംഘന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നത് രാഷ്ട്രത്തെ അട്ടിമറിക്കാനുള്ള ശ്രമമല്ല: ഉമർ ഖാലിദ് കേസിൽ വാദത്തിനിടെ സിബൽ

National
  •  an hour ago
No Image

പ്രതിപക്ഷത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്രസര്‍ക്കാര്‍, എസ്.ഐ.ആറില്‍ ഒമ്പത്, പത്ത് തീയതികളില്‍ ചര്‍ച്ച 

National
  •  an hour ago
No Image

കോടിയുടെ പി.ജി സീറ്റിൽ പ്രവേശനം നേടുന്നത് 'ദരിദ്രർ'; മെഡിക്കൽ പി.ജി യോഗ്യത നേടിയ ഇ.ഡബ്ല്യു.എസ് വിഭാഗം സ്വകാര്യസ്ഥാപനങ്ങളിൽ കോടികൾ നൽകി പഠിക്കുന്നു

Kerala
  •  an hour ago
No Image

തീവ്രവാദമില്ല; ഭീഷണിക്ക് പിന്നിൽ സീറ്റ് തർക്കം; ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിൽ പരാജയപ്പെട്ട സന്യാസി മുസ്‌ലിങ്ങളെ ഭീകരരാക്കി 

National
  •  2 hours ago
No Image

വീണ്ടും പാക് ചാരൻ വലയിൽ; അറസ്റ്റിലായത് പഞ്ചാബ് സ്വദേശിയായ പ്രകാശ് സിങ്; അതിർത്തികളിലെ അതീവ പ്രതിരോധനീക്കങ്ങൾ ചോർത്തി

National
  •  2 hours ago
No Image

കോട്ടയത്ത് വിനോദ സഞ്ചാരത്തിന് പോയ ബസ് മറിഞ്ഞ് അപകടം; 28 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

തദ്ദേശപ്പോര്; സമൂഹമാധ്യമം, എ.ഐ  പ്രചാരണങ്ങളിൽ നിയന്ത്രണം; മാർ​ഗനിർദേശങ്ങൾ പാലിക്കണം

Kerala
  •  2 hours ago
No Image

2026ലേക്കുള്ള വമ്പന്‍ ബജറ്റിന് അംഗീകാരം നല്‍കി സൗദി; 1,312.8 ബില്യണ്‍ റിയാല്‍ ചെലവും 1,147.4 ബില്യണ്‍ റിയാല്‍ വരവും

Saudi-arabia
  •  2 hours ago
No Image

പരിവർത്തിത ക്രൈസ്തവരുടെ എസ്.സി ആനുകൂല്യം തടയൽ: അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

National
  •  2 hours ago