HOME
DETAILS

'വിമുക്തി ' വിജയിപ്പിക്കാന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

  
backup
December 06 2016 | 01:12 AM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

കൊല്ലം: ലഹരിവര്‍ജനം ലക്ഷ്യമിട്ടു നടപ്പാക്കുന്ന സംസ്ഥാന ലഹരിവര്‍ജന മിഷന്‍ 'വിമുക്തി' വന്‍ വിജയമാക്കുന്നതിനായി ജില്ലയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
പദ്ധതിയുടെ ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി ചെയര്‍പേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മയുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ഇതുവരെ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്തു. മിഷന്റെ ജില്ലാതല ഉദ്ഘാടനച്ചടങ്ങിലും തുടര്‍പ്രവര്‍ത്തനങ്ങളിലും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും പരമാവധി പങ്കാളിത്തം ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ചു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ താഴേതട്ടില്‍ എത്തിക്കാന്‍ ശ്രമിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ഐഷാ പോറ്റി എം.എല്‍.എ നിര്‍ദേശിച്ചു. തദ്ദേശസ്വയംഭരണസ്ഥാപന തലത്തിലുള്ള യോഗങ്ങള്‍ ഉടന്‍ ചേരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു. ബ്ലോക്ക് തലത്തിലുള്ള വിമുക്തി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ കൃത്യമായ ഇടവേളകളില്‍ അവലോകനം നടത്തണം. ഡിസംബര്‍ 15ാം തീയതിയോടെ പ്രാദേശിക സമിതികള്‍ രൂപീകരിക്കണമെന്ന് ജഗദമ്മ പറഞ്ഞു. ജില്ലാതലത്തിലും താഴേതലത്തിലും ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങള്‍ ചാര്‍ട്ട് ചെയ്ത് സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ മിത്ര. ടി പറഞ്ഞു.
ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സീസ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ. സുരേഷ് ബാബു, പൊലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ റെക്‌സ് ബോബി ആര്‍വിന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.കെ. ഗോപന്‍, ഡി.ടി.പി.സി എക്‌സിക്യുട്ടീവ് അംഗം എക്‌സ്. ഏണസ്റ്റ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  2 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  2 months ago
No Image

'പൂരത്തിനിടെ സംഘര്‍ഷത്തിന് ആസൂത്രിത ശ്രമം; എന്തിനും തയ്യാറായി ആര്‍.എസ്.എസ് സംഘമെത്തി' ഗുരുതര വെളിപെടുത്തലുമായി വി.എസ്.സുനില്‍ കുമാര്‍

International
  •  3 months ago
No Image

ലബനാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഇന്നലെ മാത്രം കൊന്നൊടുക്കിയത് 88 പേരെ, മരണം 700 കടന്നു

International
  •  3 months ago
No Image

കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ടി.പി രാമകൃഷ്ണന്‍; അന്‍വറിനെ തളക്കാന്‍ വഴികള്‍ തേടി സി.പി.എം 

Kerala
  •  3 months ago
No Image

ഉക്രൈന് 800 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്

International
  •  3 months ago
No Image

ആണവാക്രമണ ഭീഷണിയുമായി പുടിന്‍ ; നിരുത്തരവാദപരമെന്ന് യൂറോപ്യന്‍ യൂനിയന്‍

International
  •  3 months ago
No Image

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്നിടത്തു നിന്നായി 65 ലക്ഷം കവര്‍ന്നു, സി.സി.ടി.വി കറുത്ത പെയിന്റടിച്ച് മറച്ചു

Kerala
  •  3 months ago
No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago