HOME
DETAILS

നോട്ട് നിരോധനം: എല്ലാ കേസുകളും വെള്ളിയാഴ്ചത്തേക്കു നീട്ടി

  
backup
December 06, 2016 | 6:12 AM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b5%87%e0%b4%b8-2


ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും സുപ്രിംകോടതി വെള്ളിയാഴ്ചത്തേക്കു നീട്ടി. കേസ് പരിഗണിക്കുന്ന ബെഞ്ചിന്റെ തലവന്‍ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ ഇന്നലെ അവധിയായതിനാലാണ് കേസ് നീട്ടിയത്.
വളരെ അടിയന്തരപ്രാധാന്യത്തോടെ സമര്‍പ്പിക്കപ്പെട്ട ഈ കേസ് മൂന്നാംതവണയാണ് മാറ്റിവയ്ക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പരിഗണിച്ചപ്പോള്‍, നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ആവശ്യങ്ങളടങ്ങുന്ന നിരവധി ഹരജികളാണ് കോടതിയുടെ മുമ്പാകെയുള്ളതെന്നും ഇവയെല്ലാം തരംതിരിച്ച ശേഷം തിങ്കളാഴ്ച പരിഗണിക്കാമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നത്. ഇതുപ്രകാരം ഹരജിക്കാരുടെ അഭിഭാഷകന്‍ കപില്‍ സിബലും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരാവുന്ന അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിയും കേസുകള്‍ തരംതിരിച്ചിട്ടുണ്ട്.
ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിലെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഹരജി, കേരളം ഉള്‍പ്പെടെയുള്ള വിവിധ ഹൈക്കോടതികളിലുള്ള ഹരജികള്‍ സ്‌റ്റേചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം, റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യംചെയ്തു കേരളത്തിലെ 14 ജില്ലാസഹകരണ ബാങ്കുകള്‍ നല്‍കിയ ഹരജി, തമിഴ്‌നാട്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ജില്ലാ സഹകരണബാങ്കുകള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഹരജി, 100 രൂപയ്ക്കു മുകളിലുള്ള എല്ലാ നോട്ടുകളും നിരോധിക്കണമെന്ന ബി.ജെ.പി നേതാവ് അശ്വനി ഉപാധ്യായയുടെ ആവശ്യം തുടങ്ങി 17 കേസുകളാണ് ഈ വിഷയത്തില്‍ സുപ്രിംകോടതി മുമ്പാകെയുള്ളത്.
ഇതിനു പുറമെ വിവിധ ഹൈക്കോടതികളിലായി 70ലേറെ ഹരജികള്‍ വേറെയും ഉണ്ട്. ഇവയെല്ലാം വെള്ളിയാഴ്ച പരിഗണിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുന്ദമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

ഗസ്സയിലെ ജനങ്ങളെ സൊമാലിലാൻഡിലേക്ക് മാറ്റാന്‍ ഇസ്‌റാഈല്‍ നീക്കം; വെളിപ്പെടുത്തലുമായി സൊമാലിയ

International
  •  3 days ago
No Image

വിഷവായുവിനൊപ്പം കടുത്ത തണുപ്പും മൂടൽ മഞ്ഞും; ഡൽഹിയിൽ ദുരിതകാലം

National
  •  3 days ago
No Image

എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

Kerala
  •  3 days ago
No Image

ഇറാനിലെ പ്രക്ഷോഭത്തിൽ മരണസംഖ്യ 200 കടന്നു; സൈനിക നീക്കം വിലയിരുത്തി ട്രംപ്, തിരിച്ചടിക്കുമെന്നുറപ്പിച്ച് ഇറാൻ

International
  •  3 days ago
No Image

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  3 days ago
No Image

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

Kerala
  •  3 days ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  3 days ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  3 days ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  3 days ago