HOME
DETAILS

യാത്രികര്‍ക്കായി ഇക്കുറിയും സജീവമാണ് വിഖായയുടെ ഇഫ്താര്‍ ടെന്റുകള്‍

  
പി.മുഹമ്മദ് സ്വാലിഹ്
February 23, 2026 | 6:03 AM

skssf-vikhaya-iftar-tents-ramadan-travellers-kerala-karnataka-tamilnadu-2026

മലപ്പുറം: നോമ്പ്തുറ വിഭവങ്ങളുമായി യാത്രക്കാരായ വിശ്വാസികളെ കാത്ത് റോഡരികുകളില്‍ ഇത്തവണയും അവരുണ്ട്. വിഭവങ്ങളൊരുക്കി നീലക്കോട്ടുമണിഞ്ഞ് റമദാനിന്റെ തുടക്കം മുതല്‍ അവസാനം വരെ ഇഫ്താര്‍ ടെന്റുമായി വിവിധയിടങ്ങളില്‍ അവര്‍ യാത്രക്കാരെ കാത്തിരിക്കും. യാത്രികര്‍ക്കൊപ്പം അവരും റോഡരികില്‍ നിന്ന് നോമ്പ് തുറക്കും. എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഇത് അഞ്ചാം വര്‍ഷമാണ് ഇഫ്താര്‍ ടെന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തവണ കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലായി 87 ഇഫ്താര്‍ ടെന്റുകളാണ് നടന്നുവരുന്നത്.

സംസ്ഥാനത്ത് മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളിലായി 80 ഇഫ്താര്‍ ടെന്റുകള്‍ നിലവില്‍ നടന്നുവരുന്നുണ്ട്. കേരളത്തിന് പുറമെ കര്‍ണാടകയിലെ ദക്ഷിണ കന്നട ഈസ്റ്റ്, ദക്ഷിണ കന്നട വെസ്റ്റ്, ഹാസന്‍, കൊടക് ജില്ലകളിലായി ആറ് ഇഫ്താര്‍ ടെന്റുകളും വിജയകരമായി നടന്നുകൊണ്ടിരിക്കുന്നു. കൂടാതെ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലും ഇഫ്താര്‍ ടെന്റ് പ്രവര്‍ത്തിക്കുന്നു. ഏറ്റവും കൂടുതല്‍ ഇഫ്താര്‍ ടെന്റുകളുള്ളത് മലപ്പുറത്താണ്. മലപ്പുറം ഈസ്റ്റ് ജില്ലയില്‍ 21 കേന്ദ്രങ്ങളിലും വെസ്റ്റ് ജില്ലയില്‍ 18 കേന്ദ്രങ്ങളിലും ടെന്റുകള്‍ സജീവമാണ്. കോഴിക്കോട് ജില്ലയില്‍ 13 ഇടത്തും പാലക്കാട്ട് 11 ഇടങ്ങളിലും ഇഫ്താര്‍ ടെന്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

എസ്.കെ.എസ്.എസ്.എഫ് റമദാന്‍ കാംപയിനിന്റെ ഭാഗമായി 2022 ലാണ് വഴിയാത്രക്കാരെ ലക്ഷ്യമിട്ട് വിഖായക്ക് കീഴില്‍ മേഖലാതലങ്ങളില്‍ ഇഫ്താര്‍ ടെന്റുകളൊരുക്കാന്‍ പദ്ധതിയിട്ടത്. നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ പാക്ക് ചെയ്ത് പ്രധാന റോഡുരികുകളിലും നഗരങ്ങളിലുമുള്ള യാത്രക്കാര്‍ക്ക് വിതരണം ചെയ്യുക എന്ന ആശയത്തെ സംസ്ഥാനത്തെ വിവിധ മേഖലകളിലെ പ്രവര്‍ത്തകര്‍ ഏറ്റെടുത്തതോടെ പദ്ധതി ജനകീയമായി. വിഖായ ആക്ടീവ് വളണ്ടിയര്‍മാര്‍ക്കൊപ്പം വിജിലന്റ് വിഖായ അംഗങ്ങളും എസ്.കെ.എസ്.എസ്.എഫ് മേഖലാകമ്മിറ്റികളും ചേര്‍ന്നാണ് വിവിധ മേഖലകളില്‍ ഇഫ്താര്‍ ടെന്റുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഈന്തപ്പഴം, വെള്ളം, ജ്യൂസ്, വിവിധയിനം പഴങ്ങള്‍, എണ്ണക്കടികള്‍ തുടങ്ങിയവയാണ് ഓരോ ഇഫ്താര്‍ ടെന്റിലും പാക്ക് ചെയ്ത് യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്നത്. സുമനസുകളില്‍ നിന്നും സഹായം സ്വീകരിച്ച് നടന്നു വരുന്ന ടെന്റുകള്‍ വഴി ദിനേന നൂറ് കണക്കിന് യാത്രക്കാര്‍ക്കാണ് നോമ്പ് തുറക്കാന്‍ അവസരമൊരുങ്ങുന്നത്. വിഖായയുടെ ചുവടു പിടിച്ച് വിവിധ സംഘടനകളും ഇപ്പോള്‍ യാത്രികര്‍ക്കായി നോമ്പ് തുറ വിഭവങ്ങള്‍ ഒരുക്കുന്നുണ്ട്.

 

Iftar tents set up by the volunteer wing Vikhaya under Samastha Kerala Sunni Students Federation (SKSSF) are once again actively serving fasting travellers during Ramadan. Now in its fifth year, the initiative has expanded across Kerala, Karnataka, and Tamil Nadu, with a total of 87 Iftar tents functioning this season.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; 25 ലക്ഷം ഇന്ത്യക്കാരെ ദാരിദ്രത്തിലേക്ക് തള്ളിവിടുമെന്ന് യുഎന്‍ റിപ്പോര്‍ട്ട് 

International
  •  a day ago
No Image

മരിക്കുന്നതിന് തൊട്ടുമുന്‍പ് നിതിന്‍ പ്രിന്‍സിപ്പലിന്റെ റൂമില്‍ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങിവന്നു; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് കണ്ടെടുത്തു

Kerala
  •  a day ago
No Image

യുഎഇയിൽ നാളെ മുതൽ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത; താപനില കുറയും

uae
  •  a day ago
No Image

നിലത്തു വീണ ആഭരണം എടുത്ത് കടന്നുകളഞ്ഞു; ഷാർജയിൽ ഏഷ്യൻ സ്വദേശിനിക്കെതിരെ കേസ്, കുടുക്കിയത് സിസിടിവി ദൃശ്യം

uae
  •  a day ago
No Image

ദുബൈ-അബുദബി ഹൈവേയിൽ പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിച്ചു 

uae
  •  a day ago
No Image

പ്രതിഷേധം ഫലം കണ്ടു; യുപിയില്‍ തൊഴിലാളികളുടെ മിനിമം വേതനം കൂട്ടി; 2500 മുതല്‍ 3000 രൂപവരെ വര്‍ധന 

National
  •  a day ago
No Image

മെസേജുകൾ വായിച്ചാലുടൻ അപ്രത്യക്ഷമാകും; ഫോട്ടോകൾക്ക് പിന്നാലെ ടെക്സ്റ്റ് മെസേജുകൾക്കും 'വ്യൂ വൺസ്' സൗകര്യം; വാട്സാപ്പിൽ വരുന്നത് വൻ അപ്‌ഡേറ്റുകൾ

Tech
  •  a day ago
No Image

ഹോർമുസ് സുരക്ഷയും ആഗോള വ്യാപാരവും പ്രധാന ചർച്ചാവിഷയങ്ങൾ; ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  a day ago
No Image

ഷെയ്ന്‍ വോണിന്റെ മരണത്തിന് കാരണം 'കോവിഡ് വാക്‌സിന്‍'; ഗുരുതര വെളിപ്പെടുത്തലുമായി മകന്‍ 

International
  •  a day ago
No Image

യാത്രാ തടസ്സം നീങ്ങി; വിവാഹത്തിനായി ശ്വേത കുവൈത്തിൽ നിന്ന് നാട്ടിലേക്ക്

Kuwait
  •  a day ago