25 ലക്ഷവും ആഢംബര കാറും തട്ടിയെടുത്തെന്നു പരാതി; അഭിഭാഷകന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസ്
മരട്: ഭൂമി വാങ്ങി നല്‍കാമെന്നു വാഗ്ദാനം നല്‍കി ഇടനിലക്കാരായി നിന്ന് ഇരുപതുലക്ഷവും, ആഡംബര കാറും തട്ടിയെടുത്തെന്ന പരാതിയില്‍ അഭിഭാഷകന്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു.
വടയമ്പാടി സ്വദേശി സാജു, കൂട്ടാളികളും അഭിഭാഷകനുമായ പോള്‍, നാരായണന്‍ നമ്പൂതിരി എന്നിവര്‍ക്കെതിരെയുമാണ് പനങ്ങാട് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നെട്ടൂര്‍ സ്വദേശിയായ ചിന്‍മയന്‍ എന്നയാളാണ് കൊച്ചി സിറ്റി പൊലിസ് കമ്മീഷണര്‍ക്കും പനങ്ങാട് പൊലിസിലും പരാതി നല്‍കിയിരുന്നത് .ചിന്‍മയന് വടയമ്പാടിയില്‍ ഭൂമി വാങ്ങിനല്‍കാമെന്ന് പറഞ്ഞാണ് 2015 സെപ്തംബറില്‍ വടയമ്പാടി പൂതൃക്ക സ്വദേശി സാജു 25 ലക്ഷം വാങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്.
പടിഞ്ഞാറേടത്ത് നാരായണന്‍ നമ്പൂതിരിയുടെ ഏഴ് സെന്റ് ഭൂമി ഇരുപതിനായിരം രൂപ അഡ്വാന്‍സ് നല്‍കി കരാറെഴുതുകയും പിന്നീട് ഭൂമിയുടെ വിലയായ 25 ലക്ഷം രൂപ സാജു ഇടനിലക്കാരനായി കൈപ്പറ്റുകയും ചെയ്തു. ഇതിനിടെ താന്‍ വാങ്ങിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഡംബര കാര്‍ മാസം 25000 രൂപ വാടകയ്ക്ക് സാജുവിന് നല്‍കി. ഇതിനിടെ പരാതിക്കാരന്‍ വിദേശത്തേക്ക് പോയി.
ഇതിന്റെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കായി പത്ത് ചെക്കുകളും ഒപ്പിട്ട മുദ്രകടലാസും സാജുവിന് നല്‍കിയിരുന്നു. തുടര്‍ന്ന് 2016 മാര്‍ച്ചില്‍ ഇയാള്‍ തിരികെയെത്തി ഭൂമിയുടെ ആധാരം ആവശ്യപ്പെട്ടപ്പോള്‍ സാജു തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഭൂമി തന്റെ പേരില്‍ രജിസ്ട്രര്‍ ചെയ്തിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. പണവും വാഹനവും കൈവശത്താക്കി തന്നെ കബളിപ്പിച്ച ആള്‍ പുത്തന്‍കുരിശ് സ്റ്റേഷനില്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും പരാതിക്കാരന്‍ പറയുന്നു. നെട്ടൂരിലെ വീടും പറമ്പും വിറ്റ് നല്‍കിയ പണവും, ബാങ്ക് ലോണില്‍ വാങ്ങിയ കാറും തിരികെ ലഭിക്കാന്‍ നടപടി ആവശ്യപ്പെട്ടാണ് പൊലിസില്‍ പരാതി നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."