ലക്ഷദ്വീപില്‍ നബിദിനാഘോഷത്തിന് ഉജ്ജ്വല തുടക്കം
ലക്ഷദ്വീപ്: അമിനി മഅ്ദനുല്‍ ഇസ്‌ലാം മദ്‌റസയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര നടത്തി.
കഴിഞ്ഞ 30-ാം തീയതി രാവിലെ 9.30ന് അമേനി ദ്വീപ് ഖാളി സയ്യിദ് ഫത്ത്ഹുള്ളാ മുത്തുകോയാ തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങിന് തുടക്കം കുറിച്ചത്. പ്രവാചകന്‍ തന്റെ ജീവിതത്തിലൂടെ പകര്‍ന്ന് നല്‍കിയ സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം വിളിച്ചറിയിച്ച് കൊണ്ടുള്ള പ്രവാചക പ്രകീര്‍ത്തനം ആലപിച്ച് കൊണ്ട് ദഫ് റാത്തീബ് സംഘത്തിന്റെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര നടത്തപ്പെട്ടത്.
അഞ്ച് ബ്രാഞ്ച് മദ്‌റസകളില്‍ നിന്നുമായി രക്ഷിതാക്കളും വിദ്യാര്‍ഥികളുമുള്‍പ്പെടെ ധാരാളം പേര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.
കേരളക്കരയില്‍ നിന്നുമെത്തിയ പ്രമുഖ പ്രഭാഷകനും മത പണ്ഡിതനുമായ ഷഫീഖ് അല്‍ ഖാസിമിയുടെ മതപ്രഭാഷണ പരമ്പരക്ക് തുടക്കം കുറിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."