ട്രാക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പ്: ജില്ലയ്ക്ക് രണ്ടാം സ്ഥാനം
തൊടുപുഴ: തിരുവനന്തപുരത്തു നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പില്‍ 28 പോയിന്റ് നേടി ഇടുക്കി ജില്ലാ ടീം രണ്ടാം സ്ഥാനം നേടി.
മത്സരവിഭാഗം, വിജയികള്‍ ക്രമത്തില്‍: 500 മീറ്റര്‍ ഇന്‍ഡിവിജ്വല്‍ ടൈം ട്രയല്‍ വനിതാവിഭാഗം-കെസിയ വര്‍ഗീസ് (സ്വര്‍ണം), 16 വയസില്‍ താഴെ ആണ്‍കുട്ടികള്‍- 500 മീറ്റര്‍ ടൈം ട്രയല്‍-അഗല്‍ ലാല്‍ (സ്വര്‍ണം), 2000 മീറ്റര്‍ ഇന്‍ഡിവിജ്വല്‍ പെര്‍സ്യൂട്ട്-കാര്‍ത്തിക് കണ്ണന്‍ (വെള്ളി), അഞ്ച് കിലോമീറ്റര്‍ സ്‌ക്രാച്ച് റെയ്‌സ്-കാര്‍ത്തിക് കണ്ണന്‍ (വെള്ളി), അഞ്ച് കിലോമീറ്റര്‍ സ്‌ക്രാച്ച് റെയ്‌സ്-അഗല്‍ ലാല്‍ (വെങ്കലം). 18 വയസില്‍ താഴെ ആണ്‍കുട്ടികളുടെ വിഭാഗം അഞ്ച് കിലോമീറ്റര്‍ പോയിന്റ് റെയ്‌സ്-കുര്യന്‍ ജി കുന്നത്തുശേരി (വെങ്കലം).
3000 മീറ്റര്‍ ഇന്‍ഡിവിജ്വല്‍ പെര്‍സ്യൂട്ട്-ഫാന്‍സി എസ് കുപ്പോഴയ്ക്കല്‍ (വെങ്കലം), 14 വയസില്‍ താഴെ ആണ്‍കുട്ടികള്‍-2000 മീറ്റര്‍ ഇന്‍ഡിവിജ്വല്‍ പെര്‍സ്യൂട്ട്-പി.എസ് സജിന്‍ (വെള്ളി), 14 വയസില്‍ താഴെ പെണ്‍കുട്ടികള്‍- 500 മീറ്റര്‍ ഇന്‍ഡിവിജ്വല്‍ ടൈം ട്രയല്‍-ഐശ്വര്യ സിബി (വെങ്കലം).
16 വയസില്‍ താഴെ പെണ്‍കുട്ടികള്‍ നാല് കിലോമീറ്റര്‍ സ്‌ക്രാച്ച് റെയ്‌സ്-ആഷിന്‍ സൂസന്‍ (വെങ്കലം), 18 വയസില്‍ താഴെ പെണ്‍കുട്ടികള്‍ 10 കിലോമീറ്റര്‍ പോയിന്റ് റെയ്‌സ്-ആതിര സന്തോഷ് (വെള്ളി), ആറ് കിലോമീറ്റര്‍ സ്‌ക്രാച്ച് റെയ്‌സ്-ആതിര സന്തോഷ് (വെങ്കലം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."