HOME
DETAILS

അന്യനാട്ടിലെ ദുരിതക്കയത്തില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തില്‍ ചന്ദ്രലേഖ

  
backup
December 07, 2016 | 12:35 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%a4

അരൂര്‍: സൗജന്യ വിസയില്‍  ജോലിക്കായി ദുബൈയിലെത്തിയ വീട്ടമ്മയെ ഏജന്റ് അടിമവേലക്ക് വിറ്റതായി പരാതി. വീട്ടില്‍നിന്ന് അവര്‍ ആവശ്യപ്പെട്ട പണം അയച്ച് കൊടുത്തതിനാല്‍ ഇവര്‍ നാട്ടില്‍ തിരിച്ചെത്തി. അരൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വെളീപറമ്പില്‍ ചന്ദ്രലേഖയാണ് ദുരിതത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയത്.  ചേര്‍ത്തല സ്വദേശി ഷീലയാണ് തയ്യല്‍ ജോലി വാഗ്ദാനം ചെയ്ത് ദുബായില്‍ പോകുന്നതിന് ആവശ്യമായ ഏര്‍പ്പടുകള്‍ ചെയ്തത്. ദുബായില്‍ എത്തിയ ചന്ദ്രലേഖയെ പാലക്കാട് സ്വദേശിയായ രത്‌നകലയാണ്  ദുബായില്‍ സ്വീകരിച്ചത്. രത്‌നകല ഇവരെ ഒരു വീട്ടീല്‍ ജോലിക്ക് കൊണ്ടുചെന്നാക്കി.എന്നാല്‍ താന്‍ വന്നത് വീട്ടുജോലിക്കല്ല എന്നു പറഞ്ഞ ചന്ദ്രലേഖയെ വീട്ടുകാര്‍ രത്‌നകലയുടെ റിക്രൂട്ടിംഗ് ഓഫീസിലെത്തിച്ചു.
  മറ്റൊരു ജോലി വാഗ്ദാനം ചെയ്ത് അവിടെനിന്ന് ഇവരെ രണ്ട് ഹൈദരാബാദുകാരുമായി ഒമാനിലെ ഒരു വീട്ടിലെത്തിച്ചു. പതിനൊന്ന് അംഗങ്ങളുള്ള വീട്ടില്‍ ജോലാഭാരം കൊണ്ട് ഉറങ്ങാന്‍ പോലും സമയം കിട്ടാറില്ലായിരുന്നുവെന്ന് ചന്ദ്രലേഖ പറഞ്ഞു. ഇവിടെനിന്ന് രക്ഷപെടുന്ന ആഗ്രഹവുമായി നടക്കുമ്പോള്‍ ഒരുദിവസം  കാറുകഴുകുമ്പോള്‍ കാറില്‍നിന്ന് പാസ്‌പോര്‍ട്ട് കിട്ടി. അതുമായി രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ വഴിയില്‍വച്ച് ഒരു പോലീസ് ഓഫീസര്‍ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു.
  സ്റ്റേഷനില്‍നിന്ന് എംബസിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് സാദ്ധ്യമല്ലന്നും പകരം ഏജന്‍സിക്ക് മാത്രമേ കൈമാറാന്‍ സാധിക്കൂ എന്ന് ഓഫീസര്‍ പറഞ്ഞു. ചന്ദ്രലേഖയെ സ്വീകരിച്ച ഏജന്‍സി ഒരുമാസം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു. ഒരുദിവസം ഒരു ബ്രഡ് മാത്രമാണ് ഏജന്‍സി ഇവര്‍ക്ക് നല്‍കിയിരുന്നത്. പകല്‍ മുഴുവന്‍ സമയവും പൂട്ടിയിടുമായിരുന്നു. എട്ട്  പേര്‍ മുറിയിലുണ്ടായിരുന്നു.കൂട്ടത്തിലുണ്ടായിരുന്ന മണിപൂരികളുടെ സഹായത്തോടെ നാട്ടിലുള്ള ഭര്‍ത്താവിനെ വിളിക്കുകയും അതനുസരിച്ച് ഇന്‍ഡ്യന്‍ എംബസിയെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടിലേക്ക് പോരുന്നതിന് വഴി തെളിഞ്ഞത്.
  സമീപ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന മലയാളികള്‍ കയറില്‍ കെട്ടിയാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ഇവിടെ താമസിച്ചിരുന്ന മലയാളികളുടെ സഹായത്തോടെ വീട്ടില്‍ എത്താന്‍ സാധിച്ചത്. ദുബായിലെ ഏജന്‍സിയില്‍നിന്ന് ഷീല വാങ്ങിയ ഒരുലക്ഷത്തി തൊണ്ണൂറായിരം രൂപാ നല്‍കയ ശേഷമാണ് ചന്ദ്രലേഖയെ വീട്ടിലേക്ക് വിടുന്നതിന് ഏജന്‍സി സമ്മതിച്ചത്.       



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം, വോട്ടിങ് മിഷീനിൽ നോട്ടയില്ല: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പിസി ജോർജ്

Kerala
  •  4 days ago
No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  4 days ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  4 days ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  4 days ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  4 days ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  4 days ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  4 days ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  4 days ago
No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  4 days ago