HOME
DETAILS

കണ്ണീരണിഞ്ഞ് അമ്മയുടെ തമിഴ്മക്കള്‍

  
Web Desk
December 07 2016 | 01:12 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%ae

കണ്ണൂര്‍: 'ഇനിയൊരാള്‍ക്കും ഞങ്ങളെ ഇത്രമേല്‍ സഹായിക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നില്ല. അമ്മയ്ക്കു പകരം അമ്മ മാത്രം'.. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയില്‍ നിന്നെത്തിയ രംഗന് കരച്ചിലടക്കാനായില്ല. ജയലളിതയുടെ സഹായത്തില്‍ 1996ല്‍ വിവാഹം കഴിച്ചയാളാണു രംഗന്‍. മരണവാര്‍ത്ത അറിഞ്ഞതു മുതല്‍ കണ്ണൂര്‍ തെക്കിബസാറിലെ വാടക മുറിയില്‍ കരച്ചില്‍ അടക്കാതെ കഴിയുകയാണ് രംഗന്‍. 'വിവാഹ സമയത്ത് വീട്ടിലേക്കുള്ള സാധനങ്ങള്‍ മുഴുവന്‍ വാങ്ങി നല്‍കിയത് അമ്മയാണ്. അവരുടെ മരണം ഇനിയും ഞങ്ങളുടെ കുടംബത്തിനു താങ്ങാന്‍ കഴിഞ്ഞിട്ടില്ല. വീട്ടില്‍ നിന്നു ഭാര്യയും കുട്ടികളും വിളിച്ചിരുന്നു. കുടുംബം മുഴുവന്‍ അമ്മയോടെന്നും കടപ്പെട്ടിരിക്കുന്നു. എല്ലാവര്‍ക്കും മരണമുണ്ടെന്നു പറഞ്ഞ് സമാധാനിക്കാന്‍ കഴിയുന്നില്ലെന്നും രംഗന്‍ പറയുന്നു.
ഇത്തരത്തില്‍ ജയലളിതയുടെ വിയോഗത്തില്‍ നടുക്കം മാറാതെ കഴിയുകയാണു കണ്ണൂരിലെത്തിയ മിക്ക തമിഴരും. കെട്ടിട നിര്‍മാണത്തിനും റസ്റ്റോറന്റ് ജോലിക്കും മറ്റുമായി കണ്ണൂരിലും പരിസരപ്രദേശത്തും താമസിക്കുന്നവര്‍ ഇന്നലെ മുഴുവന്‍ അവരവരുടെ വീടുകളില്‍ ദുഃഖം കടിച്ചമര്‍ത്തി കഴിച്ചുകൂട്ടി.
തൊഴിലിടങ്ങളില്‍ പോകാതെ ടെലിവിഷനു മുന്നില്‍ അമ്മയെ അവസാനമായി നോക്കി നിന്നു. ഭൗതികശരീരം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം സംസ്‌കാരത്തിനായി കൊണ്ടുപോവുന്നതുവരെ കണ്ണീരണിഞ്ഞ് അവര്‍ അമ്മയ്ക്കായി പ്രാര്‍ഥിച്ചു. അമ്മയെക്കുറിച്ച് ചോദിച്ചപ്പോള്‍ വാക്കുകള്‍ കിട്ടാതെ വിങ്ങിപ്പൊട്ടുകയായിരുന്നു പലരും.
ജയലളിതയുടെ മരണം ഇന്നും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിവരമറിഞ്ഞ ഉടന്‍ നാട്ടിലേക്കു മടങ്ങാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിന്‍ ലഭിക്കാത്തതിനാല്‍ തിരികെ മടങ്ങിയതായും തമിഴ്‌നാട്ടിലെ ഇരൂരില്‍ നിന്നെത്തിയ മൂര്‍ത്തിയും കൃഷ്ണനും പറഞ്ഞു. നാട്ടില്‍ നിന്നു വിളിച്ചവരെല്ലാം കണ്ണീരോടെയാണു സംസാരിക്കുന്നത്. ഇവിടെയുള്ള പലര്‍ക്കും നാട്ടിലേക്കു മടങ്ങാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്നും മൂര്‍ത്തി പറഞ്ഞു. കാട്ടാമ്പള്ളിയിലെ എടയില്‍പീടികയിലും കക്കാടും താമസിക്കുന്ന നിരവധി തമിഴര്‍ ഇന്നലെ അമ്മയ്ക്കായി പ്രത്യേക പ്രാര്‍ഥനയും അനുശോചന യോഗവും നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  8 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  8 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  8 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  8 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  8 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  8 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  8 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  8 days ago