ഫൈസല്‍ വധം: മൂന്ന് പേര് കൂടി റിമാന്‍ഡില്‍
തിരൂരങ്ങാടി: ഇസ്ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞി പുല്ലാണി ഫൈസലി(30)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. പുല്ലാണി സ്വദേശി അപ്പു, വള്ളിക്കുന്ന് സ്വദേശി സുധീഷ്, തിരൂര്‍ സ്വദേശി ബാബു എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് കൊലപാതകത്തിലെ മുഖ്യപ്രതികളെന്നും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണിവരെന്നും പൊലിസ് പറഞ്ഞു.
കേസില്‍ മൂന്നുപേരെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്. രണ്ടു ബൈക്കുകളിലായി എത്തിയ നാല് പേരാണ് കൃത്യം നടത്തിയതെന്നും ഗൂഢാലോചനയില്‍ അടക്കം പ്രതികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നും പൊലിസ് പറഞ്ഞിരുന്നു. കേസില്‍ പ്രതിപ്പട്ടികയിലുള്ള യാസര്‍ വധക്കേസിലെ പ്രതി തിരൂര്‍ മഠത്തില്‍ നാരായണനടക്കം ഒളിവിലാണ്.
ഇവര്‍ക്കുള്ള അന്വേഷണം പൊലിസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും. കേസില്‍ എട്ട് ആര്.എസ്.എസ് പ്രവര്‍ത്തകരെ കഴിഞ്ഞ 27ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന് പുല്ലാണി സജീഷ് ( 32), കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പുളിക്കല്‍ ഹരിദാസന് (30), ഇയാളുടെ ജ്യേഷ്ഠന് ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് ( 32), കൊടിഞ്ഞി ചെറുപ്പാറയിലെ കൊടിഞ്ഞി ഡ്രൈവിംഗ് സ്കൂള്‍ ഉടമയും പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി ജയിലില്‍ റിമാന്റില്‍ കഴിയുകയാണ് ഇവര്‍. കഴിഞ്ഞ 19നാണ് കൊടിഞ്ഞി പുല്ലാണി അനന്തകൃഷ്ണന് നായര്‍ - മീനാക്ഷി ദമ്പതികളുടെ മകന് ഫൈസല്‍ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെട്ടേറ്റുമരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."