ബി.എം.എസ് പ്രവര്‍ത്തകനു മര്‍ദനം: മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പയ്യന്നൂര്‍: ബി.എം.എസ് പ്രവര്‍ത്തകനും ഓട്ടോഡ്രൈവറുമായ രാമന്തളി വടക്കുമ്പാട്ടെ മാവിലോത്ത് രജിത്തിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്നു സി.പി.എം പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ നാലു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസ്. ഇതില്‍ കക്കംപാറയിലെ റിനീഷ്, രാമന്തളി വടക്കുമ്പാട്ടെ ഉനൈസ്, അനീസ് എന്നിവരെയാണു പയ്യന്നൂര്‍ പൊലിസ് അറസ്റ്റു ചെയ്തത്. വടക്കുമ്പാട് സ്വദേശി ഇസ്ഹാഖാണു പിടിയിലാകാനുള്ളത്.
കഴിഞ്ഞ ദിവസം രാത്രിയിലാണു രജിത്തിനു മര്‍ദനമേറ്റത്. പുന്നാക്കടവില് ഓട്ടോയുമായി നില്ക്കുമ്പോള് സി.പി.എം പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നുവെന്നാണു പരാതി. അതിനിടെ മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രജിത്തിനെ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന ബി.ജെ.പി ജില്ലാനേതാവ് തായിനേരിയിലെ ഗംഗന് തായിനേരിയെ രണ്ടംഗ സംഘം മര്‍ദിച്ചതായും പരാതിയുണ്ട്.
ആശുപത്രിയുടെ കാന്റീനു സമീപം വച്ച് രണ്ടംഗസംഘം അസഭ്യം പറയുകയും ഫോണ്‍ പിടിച്ചുവാങ്ങി വലിച്ചെറിയുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് ആരോപണം.
ഗംഗന് തായിനേരി പയ്യന്നൂര്‍ പൊലിസില്‍ പരാതി നല്കി. അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നു ബി.ജെ.പി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."