പ്രധാനമന്ത്രി ഇന്നും എത്തിയില്ല; പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭ പിരിഞ്ഞു
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ വിഷയത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായി. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും ലഭിക്കാത്ത സാഹചര്യത്തെകുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം ബഹളംവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ എത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ പ്രധാനമന്ത്രിയ്ക്ക് മറ്റ് പല ഉത്തരവാദിത്വങ്ങളും നിറവേറ്റാനുണ്ടെന്നായിരുന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതികരണം. ഇത് സഭയില്‍ വീണ്ടും ബഹളമുണ്ടാക്കി.
വിഷയം പ്രാധാന്യമുള്ളതും സഭയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും ആണ്. പ്രധാനമന്ത്രി ചര്‍ച്ചയില്‍ പങ്കെടുക്കണമന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഞങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, പ്രതിപക്ഷം ചര്‍ച്ചയില്‍ പങ്കെടുക്കാതെ ഒളിച്ചോടുകയാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
പണം പിന്‍വലിക്കലിനു ശേഷം 84 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."