HOME
DETAILS
MAL
ഗവര്‍ണറുടെ ചാന്‍സലേഴ്‌സ് ട്രോഫി എം.ജി സര്‍വകലാശാലയ്ക്ക്
backup
December 07 2016 | 13:12 PM
തിരുവനന്തപുരം: 2015-2016 വര്‍ഷത്തെ ഗവര്‍ണറുടെ ചാന്‍സലേഴ്‌സ് ട്രോഫി എംജി സര്‍വകലാശാലയ്ക്ക്. അഞ്ചു കോടി രൂപയും പ്രശസ്തി പത്രവും തങ്കത്തില്‍ പൊതിഞ്ഞ ട്രോഫിയുമാണ് പുരസ്‌കാരം.
സംസ്ഥാനത്തെ ഏറ്റവും മികച്ച സര്‍വകലാശാലയ്ക്ക് ഗവര്‍ണര്‍ നല്‍കുന്ന പുരസ്‌കാരമാണ് ചാന്‍സലേഴ്സ് ട്രോഫി.
കഴിഞ്ഞ വര്‍ഷം ഈ പുരസ്‌കാരം ലഭിച്ചത് കേരള സര്‍വകലാശാലയ്ക്കായിരുന്നു. 2014 ഒക്ടോബര്‍ 27നു കൊച്ചിയില്‍ നടന്ന വൈസ്ചാന്‍സലര്‍മാരുടെ സമ്മേളനത്തില്‍ വച്ചാണ്, വര്‍ഷം തോറും ഏറ്റവും മികച്ച സര്‍വകലാശാലയ്ക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."