പുതിയ പ്രതീക്ഷകളുമായി ഹരിത കേരളം മിഷന്‍
കൊല്ലം: നവകേരള സൃഷ്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിത കേരളം മിഷന്റെ കൊല്ലം ജില്ലാതല ഉദ്ഘാടനം കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ തഴവയല്‍ ഏലായില്‍ ഇന്നു വൈകുന്നേരം നാലിന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. പുന്നക്കുളം ഗ്രാമജ്യോതി കര്‍ഷക സംഘത്തിന്റെ എള്ളുകൃഷിക്കും പച്ചക്കറി കൃഷിക്കും തുടക്കം കുറിച്ചുകൊണ്ടാണ് ഉദ്ഘാടനം. ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും.
എം.പിമാരായ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, എന്നിവര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ ആമുഖപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ മിത്ര റ്റി. പദ്ധതി വിശദീകരിക്കും.
എം.എല്‍.എമാരായ മുല്ലക്കര രത്‌നാകരന്‍, എം. മുകേഷ്, ഐഷാ പോറ്റി, കോവൂര്‍ കുഞ്ഞുമോന്‍, എം. നൗഷാദ്, കെ.ബി. ഗണേഷ്‌കുമാര്‍, എന്‍. വിജയന്‍പിള്ള, ജി.എസ്. ജയലാല്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം. ശോഭന, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവശങ്കരപ്പിള്ള, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി. രാധാമണി, അനില്‍ എസ് കല്ലേലിഭാഗം, ശ്രീലേഖ വേണുഗോപാല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈലാ സലീം(വെളിയം), അയ്യാണിക്കല്‍ മജീദ്(ഓച്ചിറ), എസ്. എം. ഇക്ബാല്‍(ക്ലാപ്പന), എസ്. ശ്രീലത(തഴവ), കടവിക്കാട്ട് മോഹനന്‍(തൊടിയൂര്‍), പി. സെലീന(ആലപ്പാട്), മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും.
ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) അവതരിപ്പിക്കും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ. ഗിരിജാകുമാരി സുജലം സുഫലം പദ്ധതി വിശദീകരിക്കും. ഓച്ചിറ ബ്ലോ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ളി ശ്രീകുമാര്‍ സ്വാഗതവും കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രിലേഖ കൃഷ്ണകുമാര്‍ നന്ദിയും പറയും.
ജില്ലക്ക് പ്രവര്‍ത്തനരേഖയായി
കൊല്ലം: ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഹരിത കേരളം മിഷന്റെ ജില്ലയിലെ പ്രവര്‍ത്തന രേഖയ്ക്ക് അംഗീകാരമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മയുടേയും ജില്ലാ കലക്ടര്‍ മിത്ര റ്റി യുടേയും സാന്നിധ്യത്തില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പദ്ധതി നടത്തിപ്പിനായി കോര്‍ കമ്മിറ്റി, റിസോഴ്‌സ്, ഇന്നൊവേഷന്‍, കാര്‍ഷികം, വിവരശേഖരണം, ശുചിത്വംമാലിന്യ സംസ്‌കരണം, സാംസ്‌കാരികം, മീഡിയ, ഡോക്യുമെന്റേഷന്‍ തുടങ്ങിയവക്കായി വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളേയും നിശ്ചയിച്ചു.
ജില്ലാ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, പ്രവര്‍ത്തന മുന്നൊരുക്കം, ഉപദേശനിര്‍ദേശങ്ങളുടെ സമര്‍പ്പണം, സര്‍ക്കാരുമായുള്ള ആശയ വിനിമയം, ജനകീയ പങ്കാളിത്തം ഉറപ്പാക്കല്‍, പരിശീലനം, ഫാക്കല്‍റ്റി മാനേജ്‌മെന്റ്, തദ്ദേശ സ്വയംഭരണ തലത്തില്‍ പ്രവര്‍ത്തന നിരീക്ഷണം തുടങ്ങിയ നിരവധി ഉത്തരവാദിത്വങ്ങള്‍ കോര്‍ കമ്മിറ്റിക്കും വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ക്കും വിഭജിച്ചു നല്‍കിയിട്ടുണ്ട്
.
പരിശീലന മൊഡ്യൂളുകള്‍, പ്രവര്‍ത്തന കലണ്ടര്‍, ട്രെയിനിംഗ് സാമഗ്രികള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കൃഷി, ജലം, ശുചിത്വം, മാലിന്യ സംസ്‌കരണം എന്നിവക്ക് നൂതനമായ ആശയങ്ങള്‍ക്കും സാങ്കേതിക മാര്‍ഗങ്ങള്‍ക്കും മുന്‍ഗണന നല്‍കാനാണ് ജില്ലാ മിഷന്‍ തീരുമാനം. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ ഇന്നൊവേഷന്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കും.
വ്യക്തികള്‍, സംഘടനകള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരില്‍ നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിക്കും. ഹരിത കേരളം മിഷന്റെ പ്രചരണാര്‍ത്ഥം കലാസാംസ്‌കാരിക പരിപാടികള്‍ താഴേ തലം വരെ സംഘടിപ്പിക്കാനും യോഗത്തില്‍ ധാരണയായി. കാര്‍ഷികോത്പന്നങ്ങളുടെ പ്രാദേശിക വിപണി, വിത്തുകള്‍, വിളകള്‍, വളങ്ങള്‍ എന്നിവയുടെ വിതരണവില്പന ക്രമീകരണങ്ങള്‍, പരമ്പരാഗത കൃഷി, കൃത്യതാ കൃഷി തുടങ്ങിയവ പദ്ധതി രൂപരേഖയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. സബ് കലക്ടര്‍ ഡോ എസ് ചിത്ര, അസിസ്റ്റന്റ് കലക്ടര്‍ ആശ അജിത്ത്, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.ഡി.സി(ജനറല്‍) സുദേശന്‍ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."