പണിസ്ഥലത്തു പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ തൊഴിലാളി മരിച്ചു; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
കൊല്ലം: പണിസ്ഥലത്തു പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ തൊഴിലാളി കൊല്ലം ജില്ലാ ആശുപത്രിയില്‍ മരിച്ചു.സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
പടിഞ്ഞാറെ കൊല്ലം കന്നിമ്മേല്‍ചേരിയില്‍ താമസക്കാരനായ മനോഹരന്‍(42)നാണു മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതിനു വാര്‍ക്കജോലിക്കായി രണ്ടുപേര്‍ മനോഹരനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോയതാണെന്നു ബന്ധുക്കള്‍ പറയുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടിനാണു ഇവിടുത്തെ തന്നെ ജോലിക്കാരായ രണ്ടുപേര്‍ മനോഹരനെ പരുക്കേറ്റ നിലയില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിലെത്തിയ മോഹനന്‍ അപ്പോള്‍തന്നെ മരിച്ചു. തങ്ങള്‍ പുറത്തുപോയി തിരികെ വന്നപ്പോള്‍ മനോഹരനെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയെന്നാണു ആശുപത്രിയിലെത്തിച്ചവര്‍ പൊലിസിനോടു പറഞ്ഞത്.
കോണ്‍ക്രീറ്റ് തൊടിയില്‍ മുഖമടിച്ചു വീണു പരിക്കു പറ്റിയതാണെന്ന സംശയമാണ് ആശുപത്രിയിലെത്തിച്ചവര്‍ പറയുന്നത്. ജോലിസ്ഥലത്തു രാത്രിയില്‍ മദ്യപിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. അസ്വാഭാവികമരണത്തിനു കേസെടുത്ത ശക്തികുളങ്ങര പൊലിസ് കൂടെയുണ്ടായിരുന്ന രണ്ടുപേരേയും ചോദ്യം ചെയ്യുവാനായി കസ്റ്റഡിയിലെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ലതയാണ് മനോഹരന്റെ ഭാര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."