കരിപ്പൂരില്‍ കാലിബറേഷന്‍ വിമാനം പരിശോധന നടത്തി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ സുരക്ഷിത ലാന്റിങ്ങിന് സഹായിക്കുന്നതിനായി പുതുതായി സ്ഥാപിച്ച ഇന്‍സ്ട്രുമെന്റല്‍ ലാന്റിംഗ് സിസ്റ്റം(ഐ.എല്‍.എസ്) കാലിബറേഷന്‍ വിമാനം പരിശോധന പൂര്‍ത്തിയാക്കി. എയര്‍ കാലിബറേഷന്‍ വിമാനവും വിദഗ്ധരും പരിശോധനക്കായി ചൊവ്വാഴ്ച രാത്രി തന്നെ കരിപ്പൂരിലെത്തിയിരുന്നു.
മൂന്നര കോടി രൂപ ചെലവില്‍ നോര്‍വെയില്‍ നിന്നും ഇറക്കുമതി ചെയ്ത നോര്‍മാക്ക് 7000 ബി എന്ന ഐ.എല്‍.എസ് ഉപകരണമാണ് കരിപ്പൂരില്‍ സ്ഥാപിച്ചിരിക്കുന്നത്.നാലുമുതല്‍ അഞ്ച് മണിക്കൂര്‍ വരെ തുടര്‍ച്ചയായി പറന്നാണ് ഐ.എല്‍.എസിന്റെ സാങ്കേതിക വശങ്ങള്‍ പരിശോധിച്ചത്. പരിശോധന രാത്രി എട്ടുവരെ നീണ്ടു.ഐ.എല്‍.എസിന്റെ പ്രധാന ഭാഗങ്ങളായ ഗ്ലേപാത്ത്,ലോക്കലൈസര്‍ എന്നീ രണ്ടു ഉപകരണങ്ങളുടെ പ്രവര്‍ത്തനമാണ് കാലിബറേഷന്‍ വിമാനം പ്രധാനമായും പരിശോധിച്ചത്. വിമാനം റണ്‍വേക്കും ചുറ്റും ചാഞ്ഞു ചെരിഞ്ഞും പറന്ന് ഐ.എല്‍.എസിന്റെ യന്ത്രങ്ങളിലേക്ക് സിഗ്നല്‍ നല്‍കിയാണ് പരിശോധന നടത്തിയത്.
എയര്‍പോര്‍ട്ട് അതോറിറ്റി ജോയിന്റ് ജനറല്‍ മാനേജര്‍ വി.എസ്. തോമര്‍, അസി.ജനറല്‍ മാനേജര്‍മാരായ മുഹമ്മദ് യാസീന്‍, രവീന്ദ്രഭൂഷണ്‍ എന്നിവരടങ്ങിയ റേഡിയോ കണ്‍സ്ട്രക്ഷന്‍ ഡവലപ്പ്‌മെന്റ് യൂണിറ്റും സീനിയര്‍ മാനേജര്‍മാരായ എല്‍.എന്‍. പ്രസാദ്, രാജേഷ് പാണ്ഡെ എന്നിവരുള്‍പ്പെടുന്ന ഫൈ്‌ളറ്റ് ഇന്‍സ്‌പെക്ഷന്‍ യൂണിറ്റുമാണ് കരിപ്പൂരില്‍ പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. മഴയിലും മഞ്ഞിലും വിമാനങ്ങള്‍ക്ക് കൃത്യമായി റണ്‍വേയില്‍ ഇറങ്ങാനായി പൈലറ്റിന് നേര്‍രേഖ കാണിക്കാന്‍ സഹായിക്കുന്ന യന്ത്രമാണ് ഇന്‍സ്ട്രുമെന്റല്‍ ലാന്റിംഗ് സിസ്റ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."