വിശ്വതുളു സമ്മേളനം: ജനമൈത്രി അവാര്‍ഡ് പ്രഖ്യാപിച്ചു
സായിറാം ഗോപാലകൃഷ്ണ ഭട്ടിനും മെട്രോ മുഹമ്മദ് ഹാജിക്കും മാത്തുക്കുട്ടി വൈദ്യര്‍ക്കും പുരസ്കാരം
ബദിയഡുക്ക: മതസാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്തും മതസൗഹാര്‍ദ്ദ രംഗത്തുമുള്ള സേവനം കണക്കിലെടുത്തു ജില്ലയിലെ മൂന്നു വ്യക്തികള്‍ക്കു വിശ്വ തുളു സമ്മേളനത്തിന്റെ ഭാഗമായുള്ള ജനമൈത്രി അവാര്‍ഡ് ലഭിച്ചതായി പ്രഖ്യാപിച്ചു.
മത-സാമൂഹ്യ-വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മെട്രോ മുഹമ്മദ് ഹാജിക്കും പാവപ്പെട്ടവര്‍ക്കു വീടു വച്ചു നല്കി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ജാതിമത വ്യത്യാസമില്ലാതെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സായിറാം ഗോപാലകൃഷ്ണ ഭട്ടിനും ആരോഗ്യ സേവന വിദ്യാഭ്യാസ രംഗത്തും മതസൗഹാര്‍ദ്ദ രംഗത്തും സേവനം ചെയ്യുന്ന മാത്തുക്കുട്ടി വൈദ്യര്ക്കുമാണ് അവാര്‍ഡ്.
13 ന് ഉച്ചക്കു രണ്ടിനു ബദിയടുക്കയില്‍ നടക്കുന്ന വിശ്വതുളു സമ്മേളനത്തിന്റെ ജനമൈത്രി സംഗമത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്നു കമ്മിറ്റി ഭാരവാഹികളായ സര്ത്തോമ ഷെട്ടി, രാജേഷ് ആള്‍വ, ഡോ. ശ്രീനിധി സര്‍ളായ, പ്രൊഫ. എ ശ്രീനാഥ, മാഹിന്‍ കേളോട്ട്, തോമസ് ഡിസോസ, രവി നായിക്കാപ്പ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."