HOME
DETAILS
MAL
ഖാദിക്ക് 30 ശതമാനം റിബേറ്റ്
backup
December 08 2016 | 19:12 PM
തിരുവനന്തപുരം:ക്രിസ്മസ്-പുതുവല്‍സരാഘോഷങ്ങളുടെ 'ഭാഗമായി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഡിസംബര്‍ 14 മുതല്‍ 31 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ് അനുവദിച്ചു. ഖാദി, കോട്ടണ്‍-സില്‍ക്ക്-സ്പണ്‍ സില്‍ക്ക് തുണി ഉല്‍പ്പന്നങ്ങള്‍ക്കും ഖാദി-സില്‍ക്ക് റെഡി മെയ്ഡ് വസ്ത്രങ്ങള്‍ക്കും 30 ശതമാനം റിബേറ്റ് ലഭിക്കും.
ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വില്പന കേന്ദ്രങ്ങളിലും, ഖാദിബോര്ഡിന്റെയോ കേന്ദ്ര ഖാദി കമ്മീഷന്റെയോ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വില്പന കേന്ദ്രങ്ങളിലും മാത്രമേ അനുകൂല്യം ലഭിക്കുകയുള്ളൂ എന്നും സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."