HOME
DETAILS

ഹരിതകേരളം പദ്ധതിക്കു ജില്ലയില്‍ ആവേശകരമായ തുടക്കം

  
backup
December 09 2016 | 05:12 AM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%9c%e0%b4%bf%e0%b4%b2


കാസര്‍കോട്: കാര്‍ഷിക സംസ്‌കാരം വീണ്ടെടുത്ത് നാടിനെ മലിന മുക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവ കേരള മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന ഹരിത കേരളം പദ്ധതിക്കു ജില്ലയില്‍ ആവേശകരമായ തുടക്കം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴിയും സന്നദ്ധ സംഘടനകള്‍ വഴിയും നടപ്പിലാക്കനുദ്ദേശിക്കുന്ന പദ്ധതിയുടെ ഭാഗമായി നാടൊട്ടുക്കും വിവിധ കേന്ദ്രങ്ങളിലായി ശുചീകരണം, കൃഷിയിറക്കല്‍, തടയണ നിര്‍മാണം, ജലസംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി. ജില്ലയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ നടന്ന പരിപാടിയില്‍ നാട്ടുകാര്‍, സ്‌കൂളുകള്‍, സന്നദ്ധ സംഘടനകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ നടത്തിയ പ്രവര്‍ത്തികളില്‍ ആവേശത്തോടെ എല്ലാവരും പങ്ക് ചേര്‍ന്നതോടെ തുടക്കം ഗംഭീരമായി. വന്‍ ജനപിന്തുണയോടെ നടപ്പാക്കുന്ന ഈ പദ്ധതികള്‍ വിജയിച്ചാല്‍ ജില്ലയില്‍ നില നില്‍ക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാവും. കാസര്‍കോട് നഗരസഭ തലത്തില്‍ നടന്ന പരിപാടി കാസര്‍കോട് ജി.യു.പി സ്‌കൂള്‍ കിണര്‍ വൃത്തിയാക്കിക്കൊണ്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷയായി.
കുടുംബശ്രീ ജില്ലാ മിഷന്റെയും വിദ്യാനഗര്‍ പൊലിസ് സ്റ്റേഷന്റെയും ശുചീകരണ പ്രവര്‍ത്തനവും മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കോഴിവളര്‍ത്തല്‍ പദ്ധതിയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പദ്ധതിയോടനുബന്ധിച്ച് കാസര്‍കോട് പൊലിസ് സ്റ്റേഷന്‍ പരിസരം ശുചീകരണ പ്രവര്‍ത്തനം സി.ഐ അബ്ദുല്‍ റഹീം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എസ്.ഐ അജിത്കുകുമാര്‍, എസ്.ഐമാരായ കെ.അമ്പാടി, സുരേഷ്, ആന്റണി നേതൃത്വം നല്‍കി. കാസര്‍കോട് പീപ്പിള്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെ ജലസംഭരണികള്‍ വൃത്തിയാക്കി. പരിപാടി എ.ഡി.എം.കെ അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ഫോറം സെക്രട്ടറി പി. വിജയന്‍ അധ്യക്ഷനായി.
കാസര്‍കോട്: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിച്ച സ്വാപ്‌മേള ആവേശകരമായി. ബദിയടുക്ക ടൗണില്‍ നടന്ന മേള പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണഭട്ട് ബദിയടുക്ക കൊറഗ കോളനിയിലെ ചോണമ്മയ്ക്ക് സാരി നല്‍കി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൈബുന്നീസ അധ്യക്ഷയായി. വിവിധ സ്ഥാപനങ്ങളും വ്യക്തികളില്‍ നിന്നും ശേഖരിച്ച വസ്ത്രങ്ങള്‍, ഗ്ലാസ് ഉപകരണങ്ങള്‍, വാച്ചുകള്‍ തുടങ്ങിയ ഉപയോഗ യോഗ്യമായ വസ്തുക്കളാണ് മേളയില്‍ വിതരണം ചെയ്തത്. കോളനിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യമായവ തിരഞ്ഞെടുത്ത് തൃപ്തരായി. ഇത്തരം മേളകള്‍ ഇനിയും ഒരുക്കണമെന്നും പാവപ്പെട്ട ജനതയെ സഹായിക്കാനുളള ഇത്തരം പരിപാടികള്‍ ആശ്വാസകരമാണെന്നും നാട്ടുകാര്‍ പറഞ്ഞു.
കാഞ്ഞങ്ങാട്: നഗരസഭയിലെ 41 വാര്‍ഡുകളിലെ തരിശ്ശായി കിടക്കുന്ന പാടങ്ങളില്‍ കൃഷി ഇറക്കിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
അതിയാമ്പൂര്‍ നാലാം വാര്‍ഡില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി ചെയര്‍മാന്‍ വേണുരാജ് കോടോത്ത് അധ്യക്ഷനായി. ഹൊസ്ദുര്‍ഗ് പൊലിസ് സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ സ്റ്റേഷന്‍ പരിസരവും മറ്റും പൊലിസ് ശുചീകരിച്ചു.
പെരിയ ഗവ. പോളിടെക്‌നിക്കില്‍ എന്‍.എസ്.എസ് നേതൃത്വത്തില്‍ കാംപസ് ശുചീകരിച്ചു. അജാനൂര്‍ പഞ്ചായത്ത് തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് പി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് തല ഉദയ നഗര്‍ സ്‌കൂള്‍ പരിസരത്ത് സാഹിത്യകാരന്‍ ഡോ. അംബികാ സുതന്‍ മാങ്ങാട് ഉദ്ഘാ ടനം ചെയ്തു.
മുളിയാര്‍: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മുളിയാര്‍ പഞ്ചായത്ത് മല്ലംവാര്‍ഡില്‍ ജലസംരക്ഷണത്തിന്റെ ഭാഗമായി മല്ലംബാദിയടുക്ക, മല്ലം കൊടവഞ്ചി എന്നിവിടങ്ങളില്‍ നിര്‍മിക്കുന്ന താല്‍ക്കാലിക തടയണ നിര്‍മാണം പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.
തൃക്കരിപ്പൂര്‍: പടന്ന പഞ്ചായത്തില്‍ പ്രസിഡന്റ് പി.സി ഫൗസിയ ഉദ്ഘാടനം ചെയ്തു. തരിശായി കിടന്ന കുട്ടനാടി പാടത്ത് പഴയകാല കര്‍ഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.വി കോരന്‍ വിത്തെറിഞ്ഞു.
ചെറുവത്തൂര്‍: കയ്യൂര്‍ ചീമേനി പഞ്ചായത്തില്‍ കയനി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ. രതീശന്‍ അധ്യക്ഷനായി. പെരിങ്ങാരയില്‍ നടന്ന പച്ചക്കറി കൃഷി പഞ്ചായത്ത് പ്രസിഡന്റ് കെ. ശകുന്തള ഉദ്ഘാടനം ചെയ്തു. ചെറുവത്തുര്‍ പഞ്ചായത്തില്‍ മയ്യിച്ച മലപ്പില്‍കുളം ശുചീകരിച്ച് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ അധ്യക്ഷനായി. അമ്മിഞ്ഞിക്കോട് കുടിവെള്ള സൗകര്യമൊരുക്കാന്‍ നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ തോടില്‍ തടയണ തീര്‍ത്തു. കയ്യൂര്‍ തേജസ്വിനി പച്ചക്കറി ക്ലസ്റ്ററില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും ശുചിയാക്കി.
കരിന്തളം: കിനാനൂര്‍ കരിന്തളം പഞ്ചായത്തു തല ഉദ്ഘാടനം ബിരിക്കുളം എ.യു.പി സ്‌കൂളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി. ബാലകൃഷ്ണന്‍ അധ്യക്ഷനായി. വാര്‍ഡ് അംഗം കെ.പി ചിത്രലേഖ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരപ്പ ബ്ലോക് സ്ഥിരംസമിതി അധ്യക്ഷന്‍ വി. സുധാകരന്‍, ടി.എ രവീന്ദ്രന്‍, എ.ആര്‍ വിജയകുമാര്‍, വി.എന്‍ സൂര്യകല, കൃഷി ഓഫിസര്‍ ഡി.എല്‍ സുമ സംസാരിച്ചു.

ഓട്ടോയില്‍ മദ്യക്കടത്ത്: 250 കുപ്പികളുമായി യുവാവ് അറസ്റ്റില്‍
കാസര്‍കോട്: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 240 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റില്‍. എതിര്‍ത്തോട് സ്വദേശി ഇ. സതീഷനെ (36)യാണ് കാസര്‍കോട് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ. ജിജി പോളിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. അഞ്ചു പെട്ടികളിലായി സൂക്ഷിച്ചിരുന്ന നാലു ലിറ്ററോളം വരുന്ന കര്‍ണാടക മദ്യമാണ് പിടികൂടിയത്. ബദിയഡുക്ക ചെര്‍ക്കള റോഡില്‍ എതിര്‍ത്തോട് നടത്തിയ വാഹന പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഓട്ടോയില്‍ മദ്യം കടത്തുന്നുണ്ടെന്നു കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ്് പരിശോധന നടത്തിയത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ വി. അഷ്‌റഫ്, ടി. രഘുനാഥ്, പ്രിവന്റീവ് ഓഫിസര്‍ വി. സുരേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സി.കെ.വി സുരേഷ്, എം.പി സുധീന്ദ്രന്‍, ജിതേന്ദ്രന്‍, പ്രതീഷ്, അഫ്‌സല്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  43 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  an hour ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  an hour ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  4 hours ago