HOME
DETAILS
MAL
വിമുക്തി ലഹരി വര്‍ജ്ജന മിഷന് ജില്ലാതല ഉദ്ഘാടനം നടന്നു
backup
December 09 2016 | 19:12 PM
നെയ്യാറ്റിന്‍കര: വിമുക്തി ലഹരി വര്‍ജ്ജന മിഷന് തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം ഇന്നലെ രാവിലെ 10.00ന് നെയ്യാറ്റിന്‍കര ഗവ. ബി.എച്ച്.എസ്.എസില്‍ നടന്നു.
നെയ്യാറ്റിന്‍കര എം.എല്‍.എ കെ. ആന്‍സലന്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടന കര്‍മ്മം നര്‍വഹിച്ചു. തിരുവനന്തപുരം ജില്ലാ കലക്ടര്‍ വെങ്കിടെശപതി അധ്യക്ഷനായി. പാറശാല എം.എല്‍.എ സി.കെ.ഹരീന്ദ്രന്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍പേഴ്സണ്‍ ഡബ്ല്യു.ആര് ഹീബ ലഹരി വര്‍ജ്ജന സന്ദേശം നല്കി. ചടങ്ങില്‍ എക്സൈസ് കമ്മീഷണര്‍ ഉബൈദു, നെയ്യാറ്റിന്‍കര എക്സൈസ് സി.ഐ രാജാസിംഗ്, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ റാബി, പി.എല്‍.ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."