ദേശീയപാതയിലെ ടോള്‍ പിരിവ്; കേന്ദ്ര മന്ത്രിക്ക് പി.കെ ബിജു നിവേദനം നല്‍കി
വടക്കാഞ്ചേരി:ദേശീയപാതയിലെ മണ്ണുത്തി എടപ്പിള്ളി റോഡില്‍ കരാര്‍ അനുസരിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, റോഡ് സുരക്ഷാ മാനദണ്ഡങ്ങളും ഏര്‍പ്പെടുത്താതെ ടോള്‍ പിരിവ് നടത്തുന്നതിനെതിരെ പി.കെ ബിജു എം.പി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന് നിവേദനം നല്‍കി. ദേശീയപാത അതോറിറ്റി അധികൃതരും ബി.ഒ.ടി കമ്പനി അധികൃതരും തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ച് നടപ്പിലാക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ 70 ശതമാനം മാത്രമെ പൂര്‍ത്തിയായിട്ടുള്ളു. ഇതിനിടയില്‍ ധൃതി പിടിച്ച് പിരിവ് ആരംഭി്ക്കുകയായിരുന്നു.
ടോള്‍ നിരക്കും കുത്തനെ ഉയര്‍ത്തി. സമീപവാസികള്‍ ഉപയോഗിച്ചിരുന്ന റോഡുകള്‍ അടച്ച് പൂട്ടിയ നിലയിലാണ്. 2012 ജനുവരിയില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കരാറനുസരിച്ച് നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരി്ക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നതാണ് ഇതൊന്നും എവിടെയുമെത്തിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ നടക്കുന്ന ടോള്‍ പിരിവിനെ തിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ബിജു മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."