എക സിവില്‍കോഡിനെതിരേ പൊതുസമൂഹം ഉണരണം: അബ്ദുല്‍ കരിം ഫൈസി
പാവറട്ടി: നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെ കാറ്റില്‍ പറത്തി ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്ക് എതിരെ പൊതുസമൂഹം ഉണരണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി എന്‍.പി.അബ്ദുല്‍ കരീം ഫൈസി ആവശ്യപെട്ടു. പാടുര്‍ റൈഞ്ച് സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി പുവ്വത്തൂര്‍ ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച ഏക സിവില്‍ ക്കോഡിനെതിരെ ശരീഅത്ത് സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം.
കമ്മറ്റി പ്രസിഡന്റ് ഹമീദ് കുട്ടി ഹാജി തൊയക്കാവ് അധ്യക്ഷനായി. ഫയാസ് വാഫി മുഖ്യ പ്രഭാഷണം നടത്തി. ജാബിര്‍ യമാനി, മുഹസിന്‍ തങ്ങള്‍, ഉമര്‍ ചക്കനാത്ത് റിയാഫ് പണ്ടറക്കാട്, ഹമീദ് ഹാജി ഏനാമാവ് , ജമാല്‍ ചിറയ്ക്കല്‍, സെലിം പുവത്തൂര്‍, ഹംസ സഖാഫി പുവത്തൂര്‍, ബശീര്‍ ഫൈസി എന്നിവര്‍ സംസാരിച്ചു. ശെരിഫ് ചിറയ്ക്കല്‍ സ്വാഗതവും, ജബാര്‍ പണ്ടറക്കാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."