റോഡുവികസനം: 3.49 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി
കോട്ടയം: കോട്ടയം നിയോജക മണ്ഡലത്തിലെ വിവിധ റോഡുകള്‍ക്കായി 3.49 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എയുടെ അധ്യക്ഷതിയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പുറത്തിയാറ്റുപടി പൂവത്തുമാലി മഠം ജങ്ഷന് റോഡിന്റെ നവീകരണ പ്രവൃത്തി ഈ മാസം പൂര്‍ത്തിയാക്കണമെന്ന് എം.എല്‍.എ നിര്‍ദേശം നല്കി.
25 ലക്ഷം രൂപയാണ് ഇതിനായി ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചത്. കോട്ടയം നഗരത്തിലെ തിരുവാതുക്കല്ഇല്ലിക്കല് റോഡിന്റെ നവീകരണം മൂന്ന് കോടി രൂപ ചിലവില്‍ ഇതിനകം പൂര്‍ത്തീകരിച്ചതായി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. പുത്തേട്ട് നീലിമംഗലം റോഡിന്റെ നവീകരണത്തിന് 35 ലക്ഷം രൂപയാണ് ചിലവഴിച്ചത്. എ.ഡി.സി (ജനറല്‍) പി. എസ് ഷിനോ, പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി, കോട്ടയം നഗരസഭ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."