HOME
DETAILS

പുത്തന്‍പള്ളി തടവനാല്‍ പാലം: സ്ഥലം വിട്ടു നല്‍കുമെന്ന് പള്ളി പരിപാലന കമ്മിറ്റി

  
backup
December 09, 2016 | 8:36 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%a4%e0%b4%9f%e0%b4%b5%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d



ഈരാറ്റുപേട്ട: തടവനാല്‍ പുത്തന്‍ പള്ളി ഭാഗത്തു നിര്‍മിക്കുന്ന പാലത്തിനു സ്ഥലം വിട്ടു നല്‍കില്ലന്ന ആരോപണം അടിസ്ഥാന രഹിതമാണന്നും  സ്ഥലം വിട്ടു നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി പുത്തന്‍ പള്ളി ജമാഅത്ത് പരിപാലന സമിതി ഭാരവാഹികള്‍ വര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  
ഈ നാടിന്റെ പൊതു വികാരം മാനിച്ച് മുടങ്ങിക്കിടക്കുന്ന പാലം പണി ഉടന്‍ ആരംഭിക്കുന്നതിനു ബന്ധപ്പെട്ടവര്‍ അടിയന്തിര പ്രാധാന്യം നല്‍കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.  സ്ഥലം വിട്ടു നല്‍കുന്നതിനു പള്ളി ജമാഅത്ത് ഭാരവാഹികള്‍ തടസം നില്‍ക്കുന്നു എന്ന ആക്ഷന്‍ കൗണ്‍സിലിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി കെ.കെ മുഹമ്മദ് സാലി, ട്രഷറര്‍ വി.കെ നാസര്‍,  സെക്രട്ടറി കെ.എ പരീത്, മുത്തവല്ലി, പി.പി റഷീദ്, മാനേജര്‍ കെ.എം നിസാര്‍ എന്നിവര്‍ പങ്കെടുത്തു.
അതേസമയം  ബൈപാസ് പാലത്തിനു പള്ളിയുടെ കൈവശം ഇരിക്കുന്ന 1.6 സെന്റ് സ്ഥലത്തിന്റെ സ്ഥലമെടുപ്പ് ഇന്നലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ അളന്നു തിരിച്ച് കല്ലിട്ടു.
മുടങ്ങി കിടക്കുന്ന എല്ലാ പൊതുമരാമത്ത് വേലകളും ഉടന്‍ പൂര്‍ത്തികരിക്കണമെന്നുള്ള സംസ്ഥാ സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമാണു പൊതു മരാമത്ത് വകുപ്പ് ഈ പാലത്തിനു വേണ്ടിയുള്ള സ്ഥലം അളന്നു തിട്ടപ്പെടുത്തിയത്. ഇതോടു കൂടി ആറു മാസമായി മുടങ്ങി കിടന്ന പാലം പണി യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പായി.
കഴിഞ്ഞ ദിവസം ഈ പാലം പണി മുടങ്ങി കിടക്കുന്നതിനെതിരേ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രംഗത്ത് വന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  3 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  3 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  3 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  3 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  3 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  3 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  3 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  3 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago