നഴ്‌സുമാര്‍ സേവനദിനം ആചരിച്ചു..
തൊടുപുഴ: കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ജീവന്‍ ത്യജിച്ച് രോഗികളെ രക്ഷിച്ച രമ്യ രാജന്‍, ടി .കെ വിനീത എന്നിവരുടെ സ്മരണയ്ക്ക് ആദരമര്‍പ്പിച്ച് നഴ്‌സുമാര്‍ വേസനദിനം ആചരിച്ചു.
കേരളാ ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു സേവനപ്രവര്‍ത്തനങ്ങള്‍.
തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം രക്തഗ്രൂപ്പ് നിര്‍ണയത്തിനുള്ള സൗകര്യം നഴ്‌സുമാര്‍ യാത്രക്കാര്‍ക്കായി ഒരുക്കി.
ബ്ലഡ് ഷുഗര്‍, പ്രഷര്‍ എന്നിവ പരിശോധിക്കുന്നതിനും സൗജന്യമായി അവസരമൊരുക്കിയിരുന്നു. തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട് എം.ആര്‍ ഉമാദേവി പരിപാടി ഉദ്ഘാടനം ചെയ്തു.
കെ.ജി.എന്‍.എ സംസ്ഥാന സെക്രട്ടറിയറ്റംഗം എം. ആര്‍ രജനി, ജില്ലാ സെക്രട്ടറി പി .കെ ഉഷാകുമാരി, ജോയിന്റ് സെക്രട്ടറി കെ. എച്ച് ഷൈല, ട്രഷറര്‍ പി .കെ ഷീമോള്‍, മുന്‍ സന്തോഷ് ട്രോഫി താരം പി .എ സലിംകുട്ടി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."