മ്ലാവിറച്ചി വില്‍പ്പന കേസില്‍ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി
മൂന്നാര്‍: മ്ലാവിറച്ചി വില്‍പ്പന നടത്തിയ കേസ്സില്‍ ഒളിവിലായിരുന്ന പ്രതി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ കീഴടങ്ങി. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു കീഴടങ്ങല്‍. കടലാര്‍ ഈസ്റ്റ് ഡിവിഷന് സ്വദേശിയായ ശിവ (39) യാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ കീഴടങ്ങിയത്.
കഴിഞ്ഞ ഓഗസ്റ്റില്‍ ചിത്തിരപുരം തട്ടാത്തിമുക്കില്‍ വാഹന പരിശോധന നടത്തുന്നതിനിടയില്‍ വെള്ളത്തൂവല്‍ പൊലിസ് 20 കിലോ മ്ലാവിറച്ചിയുമായി രണ്ടു പേരെ കസ്റ്റഡിയിലെടുത്തിരുന്നു.
തട്ടാത്തിമുക്ക് സ്വദേശികളായ വെള്ളത്തുരൈ, പ്രസാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശിവ സഹായിയായി പ്രവര്‍ത്തിച്ചു എന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.
കടലാര്‍ എസ്റ്റേറ്റ് എസ്റ്റേറ്റിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകുന്ന വഴിയില്‍ രണ്ടു പ്രതികളും വനപാലകരുടെ പക്കല്‍ നിന്നും രക്ഷപെട്ടിരുന്നു.
ഇതില്‍ രണ്ടാം പ്രതിയായ പ്രസാദ് ഇപ്പോഴും പിടിയിലായിട്ടില്ല. കേസിലെ മൂന്നാം പ്രതിയായ ശിവ ഇതിനിടയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഹൈക്കോടതി ജ്യാമം അനുവദിക്കാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാകുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനു ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."