HOME
DETAILS
MAL
അഴിമതിക്കെതിരേ വിജിലന്‍സിന്റെ സെമിനാര്‍
backup
December 09 2016 | 20:12 PM
പീരുമേട്: അഴിമതിവിരുദ്ധ ദിനത്തോടനുബന്ധിച്ച് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഇടുക്കി യൂനിറ്റിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി. പാമ്പനാര്‍ ശ്രീനാരായണ കോളജില്‍ നടന്ന സെമിനാര്‍ വിജിലന്‍സ് ജില്ലാ യൂനിറ്റ് ഇന്‍സ്പെക്ടര്‍ ജില്‍സണ്‍ മാത്യു ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. കെ.വി നാരായണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. കെ.എം മത്തായി, സന്തോഷ് ബി. നായര്‍, സനല്‍ ചക്രപാണി, എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ ക്രിസ്റ്റി, വിദ്യാര്‍ഥി പ്രതിനിധി രേഷ്മ, സാമുവല്‍ എന്നിവര്‍ സംസാരിച്ചു. ജില്‍സണ്‍ മാത്യു അഴിമതി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വിജിലന്‍സിന്റെ പുതിയ മൊബൈല്‍ 'ആപ്പു'കളായ 'എറൈസിംഗ് കേരള', 'വിസില്‍ നൗ' എന്നിവ സെമിനാറില്‍ പരിചയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."