ശരീഅത്ത് സംരക്ഷണ റാലി: സമസ്ത നേതാക്കള്‍ക്കെതിരേ കേസെടുത്തത് അപലപനീയം
കല്‍പ്പറ്റ: ഏക സിവില്‍ കോഡിനെതിരേ സമസ്ത ജില്ലാ കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 22ന് കല്‍പ്പറ്റയില്‍ നടത്തിയ ശരീഅത്ത് സംരക്ഷണ റാലിയില്‍ പങ്കെടുത്ത സമസ്ത നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ 143, 147, 149, 283 വകുപ്പുകള്‍ ചുമത്തി കേസെടുത്തത് അപലപനീയവും അന്യായവുമാണെന്ന് സമസ്ത നേതാക്കള്‍ പറഞ്ഞു.
ഒരാഴ്ച മുന്‍പ് ജില്ലാ പൊലിസ് മേധാവിയില്‍ നിന്നും പെര്‍മിഷനുമെടുത്ത് സബ് ഇന്‍സ്‌പെക്ടറുടേയും പൊലിസുകാരുടേയും നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ച് അവരുടെ സാന്നിധ്യത്തില്‍ സമാധാനപരമായി സംഘടിപ്പിച്ച റാലിക്കെതിരെ അന്യായമായി സംഘം ചേര്‍ന്നു എന്ന കുറ്റം ചുമത്തി കേസെടുത്തത് മറ്റെന്തോ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ്. സമാധാനവും സൗഹാര്‍ദ്ദവും കാത്ത് സൂക്ഷിച്ച് നിയമത്തിന്റെ പരിധിയില്‍ നിന്ന് മാത്രമെ സമസ്ത ഇക്കാലമത്രയും പ്രവര്‍ത്തിച്ചത്. സമസ്ത കോഡിനേഷന്‍ ഭാരവാഹികളായ പിണങ്ങോട് അബൂബക്കര്‍, സി.പി ഹാരിസ് ബാഖവി, പി.സി ഇബ്‌റാഹീം ഹാജി, സമസ്ത ജില്ലാ സെക്രട്ടറി എസ്.മുഹമ്മദ് ദാരിമി, മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം മുഹമ്മദ് ബഷീര്‍, എസ്.എം.എഫ് ജില്ലാ വര്‍ക്കിങ് സെക്രട്ടറി കാഞ്ഞായി ഉസ്മാന്‍, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ശംസുദ്ദീന്‍ റഹ്മാനി, വൈസ് പ്രസിഡന്റ് എം. അബ്ദുറഹ്മാന്‍ ഹാജി തലപ്പുഴ, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ശൗകത്തലി മൗലവി, വൈസ് പ്രസിഡന്റ് നൗഫല്‍ വാകേരി, കെ.സി നവാസ് മൗലവി, എസ്.വൈ.എസ് ബത്തേരി മേഖലാ സെക്രട്ടറി ഹാരിസ് ബനാന, റാലിയില്‍ സംബന്ധിച്ച ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ പി ഇസ്മായില്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലീം മേമന തുടങ്ങി 15ഓളം പേര്‍ക്കെതിരെ നേരിട്ടും കണ്ടാലറിയാവുന്ന ആറായിരത്തോളം പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. കേസുമായി പൊലിസ് മുന്നോട്ട് പോവുകയാണെങ്കില്‍ നിയമപരമായി നീങ്ങാന്‍ സമസ്ത യോഗം തീരുമാനിച്ചു.
കെ.ടി ഹംസ മുസ്്‌ലിയാര്‍ അധ്യക്ഷനായി. വി മൂസക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പി ഇബ്‌റാഹീം ദാരിമി, ടി.സി അലി മുസ്‌ലിയാര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, കാഞ്ഞായി ഉസ്മാന്‍, അബ്ദുറഹ്മാന്‍ ഫൈസി, പി.സി ഇബ്‌റാഹീം ഹാജി, എ.കെ സുലൈമാന്‍ മൗലവി, എം അബ്ദുറഹ്മാന്‍ ഹാജി, കെ.കെ.എം ഹനീഫല്‍ ഫൈസി, അയ്യൂബ് മുട്ടില്‍, കെ.വി ജഅ്ഫര്‍ ഹൈതമി സംസാരിച്ചു. എസ് മുഹമ്മദ് ദാരിമി സ്വാഗതവും ഹാരിസ് ബാഖവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."