തമിഴ്നാട് മന്ത്രിസഭ ഇന്ന് ചേരും; നിര്‍ണായക തീരുമാനങ്ങളുണ്ടായേക്കും
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത അന്തരിച്ചതിനു ശേഷം പനീര്‍ ശെല്‍വം മന്ത്രിസഭയുടെ ആദ്യ യോഗം ഇന്നു ചേരും.രാവിലെ 11.30ന് സെക്രട്ടേറിയേറ്റിലാണു യോഗം ചേരുന്നത്.യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജയലളിതക്ക് ആദരാഞ്ജലി അര്‍പ്പിച്ചായിരിക്കും യോഗം ആരംഭിക്കുക. യോഗത്തിനു ശേഷം മന്ത്രിമാര്‍ വിവിധ വകുപ്പുകളുടെ ചുമതല ഏറ്റെടുക്കുമെന്നാണ് അറിയുന്നത്.
അതിനിടെ, ജയലളിതയുടെ ഉറ്റതോഴിയും പുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുമെന്നു പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്ന ശശികല നടരാജനുമായി പനീര്‍ശെല്‍വം ഇന്നലെ വീണ്ടും പോയസ് ഗാര്‍ഡനിലെത്തി ചര്‍ച്ച നടത്തി. ഏതാനും മുതിര്‍ന്ന മന്ത്രിമാരും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു.
എന്നാല്‍, കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ജയലളിത 27 വര്‍ഷമായി കൈയടക്കിവച്ചിരുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകളാണു നടക്കുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."