HOME
DETAILS

കടല്‍ കടന്ന ആ പാട്ട്

  
backup
December 10 2016 | 20:12 PM

%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%86-%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d


ജാസിം ഈസ അല്‍ ബലൂചി. മലയാളത്തിനു വിസ്മരിക്കാനാവില്ല ഈ അറേബ്യന്‍ നാമം. പ്രവാസ ലോകത്തിനു പ്രത്യേകിച്ചും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീനാളമായി പൊലിഞ്ഞു തീരുമായിരുന്ന 200 മനുഷ്യ ജീവനുകളെ തന്റെ ജീവത്യാഗത്തിലൂടെ രക്ഷപ്പെടുത്തിയ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥന്‍ ജാസിം ഈസ അല്‍ ബലൂചിയെന്ന 26കാരന്‍. ആ ധീരാത്മാവിനെ പുകഴ്ത്താത്തവരായി ആരുമില്ല. കലയും സാഹിത്യവും മനുഷ്യ കഥാനുഗായികളാവണമെന്ന ഉദാത്തമായ തിരിച്ചറിവിലൂടെ ആ രക്തസാക്ഷിത്വത്തെ അനുസ്മരിക്കുകയായിരുന്നു ഫസല്‍ നാദാപുരം എന്ന കലാകാരന്‍. ഗാന രചയിതാവ്, ഗായകന്‍, സംഗീതജ്ഞന്‍ എന്നീ നിലകളില്‍ രണ്ടണ്ടര പതിറ്റാണ്ടണ്ടു കാലമായി പ്രവൃത്തിക്കുകയാണ് ഈ ഓട്ടോ ഡ്രൈവര്‍.
ജീവിത യാത്രയ്ക്കിടയിലെ വിശ്രമവേളകള്‍ കലാസപര്യയ്ക്കായി നീക്കിവയ്ക്കുന്ന ഈ സാധാരണക്കാരനെ ഇപ്പോള്‍ പ്രസിദ്ധനാക്കിയത് ഈസാ ബലൂചിയെ അനുസ്മരിച്ചു തയാറാക്കിയ ഗാനമാണ്. മലയാളത്തിലും പിന്നീട് അറബിയിലും സോഷ്യല്‍ മീഡിയകളില്‍ വൈറലായ ഫസലിന്റെ ഗാനം പതിനായിരക്കണക്കിനു പേര്‍ പങ്കുവച്ചു കഴിഞ്ഞു.
ജാസിം ഈസ അല്‍ ബലൂചിയെ അനുസ്മരിക്കേണം നാം സോദരരെ.. എന്നു തുടങ്ങുന്ന വരികളോടെയുള്ള ഫസലിന്റെ ഗാനം അറബ് നാടുകളിലെ മലയാളികള്‍ക്കിടയില്‍ പ്രസിദ്ധമായി.
ജാസിമിന്റെ അമ്മാവന്‍ പാട്ട് കേള്‍ക്കുകയും ഇതിന്റെ അറബ് മൊഴിമാറ്റം ആവശ്യപ്പെടുകയുമായിരുന്നു. ഫസല്‍ ഇതു തയാറാക്കി അയച്ചു കൊടുത്തു. പാട്ടു കേട്ട ജാസിമിന്റെ പിതാവ് ഈസയും ബന്ധുക്കളും ഫസലിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ദുബൈയില്‍ ജാസിം അനുസ്മരണ പരിപാടിയിലേക്ക് ഫസലിന് ഔദ്യോഗിക ക്ഷണമുണ്ടണ്ടായി. ആ സദസില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കു മുന്നില്‍ ഫസല്‍ ഗാനമാലപിച്ചപ്പോള്‍ കണ്ണീരണിഞ്ഞ ജാസിമിന്റെ പിതാവ് ഫസലിനെ കെട്ടിപ്പിടിച്ചു. 25 വര്‍ഷത്തെ  കലാ ജീവിതത്തിനിടയില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു അതെന്നു ഫസല്‍ പറയുന്നു.
നാദാപുരത്തെ പരേതനായ കക്കാട്ട് പാറേമല്‍ അഹ്മദ് മസ്താന്റെയും സൈനബയുടെയും മകനായ ഫസലിന് മാപ്പിളപ്പാട്ടുകളോട് ചെറുപ്പത്തിലേ പിരിശമായിരുന്നു. മൂവായിരത്തിലേറെ മാപ്പിളപ്പാട്ടുകളും അനവധി നാടന്‍പാട്ടുകളും ലളിതഗാനങ്ങളും എഴുതിയ ഫസല്‍ കലാഭവന്‍ മണി നായകനായ 'പ്രമുഖന്‍' എന്ന സിനിമയില്‍ ഖമറേ തിങ്കളൊളിവേ.. എന്ന ഗാനവും എഴുതി. ഫസല്‍ നാദാപുരം എന്ന പേരിലുള്ള വാട്‌സ് ആപ്പ് കൂട്ടായ്മയാണ് ജാസിം ബലൂചിയെക്കുറിച്ചുള്ള പാട്ടെഴുതാന്‍ പ്രേരിപ്പിച്ചത്.
മലയാളത്തിലെ ഗാനം ചെറുകുന്ന്  യു.പി സ്‌കൂള്‍ അധ്യാപകന്‍ മൊയ്തു കുറൂളിയുടെ സഹായത്താല്‍ അറബിയിലേക്കു മാറ്റി. പാട്ടിനു മുന്നോടിയായി ഫസലിന്റെ മകന്‍ മുഹമ്മദ് ഷാഫിയുടെ ചെറുവിവരണവും കൂടിച്ചേര്‍ന്നതോടെ അത് അറബികള്‍ക്കിടയില്‍ ഹിറ്റായി.
അറബികള്‍ക്കും മലയാളികള്‍ക്കുമിടയില്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും ഒളിമങ്ങാത്ത ഓര്‍മയായി ജാസിം ബലൂചി ജ്വലിച്ച് നില്‍ക്കവെ ഫസലിന്റെ ഗാനാനുസ്മരണം അതിനു കാവ്യചാരുതയേകി.  ജാസിം ഈസ അല്‍ ബലൂചിക്ക് പാട്ടിലൂടെ മാത്രമല്ല, ഒരു നിത്യസ്മാരക നിര്‍മാണത്തിനായും ഫസല്‍ ശ്രമിക്കുന്നുണ്ട്. മലയാളി പ്രവാസ ജീവിതകഥകളുടെ പുരാതന ചരിത്രമുള്ള നാദാപുരത്തിന്റെ മണ്ണില്‍ തന്നെ ജാസിമിന് സ്മാരകം പണിയാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.  
ഇന്തോ-അറബ് സാംസ്‌കാരിക കേന്ദ്രം, റെക്കോര്‍ഡിങ് സ്റ്റുഡിയോ, പ്രവാസി ക്ഷേമ കേന്ദ്രം തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഈ സ്മാരക കേന്ദ്രത്തിലുണ്ടണ്ടാവും. നാദാപുരത്തെ സഹൃദയരായ ഉദാരമനസ്‌കര്‍ ഇക്കാര്യത്തില്‍ ഫസലിന് പിന്തുണ നല്‍കുകയാണ്.
ഒന്നര കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ജാസിം ഈസ സ്മാരകത്തിനു പത്തു ലക്ഷത്തോളം രൂപയുടെ വാഗ്ദാനം ഇപ്പോള്‍ തന്നെ ലഭിച്ചു കഴിഞ്ഞു. മലയാളത്തിലെ പ്രമുഖരായ നിരവധി ഗായകര്‍ ഫസലിന്റെ ഗാനങ്ങള്‍ക്കു ശബ്ദം നല്‍കിയിട്ടുണ്ടണ്ട്. ഫസലിന്റെ വാട്‌സ് ആപ്പ് കൂട്ടായ്മയിലെ അഡ്മിന്‍ സുല്‍ഫിക്കര്‍ കോട്ടപ്പള്ളി, അഷറഫ് ബോസ്, ഫൈസല്‍, സാജിദ്, കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവരാണ് സഹായങ്ങള്‍ നല്‍കുന്നത്. നവവത്സര പുലരിയില്‍ കൂട്ടായ്മയുടെ പുതിയ ഗാന കാസറ്റ്  പറത്തിറങ്ങാനിരിക്കുകയാണ്.  
വേളം പഞ്ചായത്തിലെ കേളോത്ത് മുക്കിലാണ് ഫസല്‍ ഇപ്പോള്‍ താമസിക്കുന്നത്. ഭാര്യ: സുലൈഖ. മകന്‍ മുഹമ്മദ് ശാഫി ആയഞ്ചേരി ശംസുല്‍ ഉലമ ഖുര്‍ആന്‍ കോളജില്‍ വിദ്യാര്‍ഥിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  an hour ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  an hour ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  an hour ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  4 hours ago