ബദല്‍ വിദ്യാലയത്തിന്റെ ചുറ്റുമതില്‍ നിര്‍മാണത്തിനുള്ള ടെണ്ടര്‍ പൂര്‍ത്തിയായി
തിരൂരങ്ങാടി: കൊടിഞ്ഞി കാളംതിരുത്തി ബദല്‍ വിദ്യാലയത്തിന്റെ ചുറ്റുമതില്‍ നിര്‍മാണത്തിന് പണം അനുവദിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ജനകീയ മുന്നണി നല്‍കിയ പരാതി ജില്ലാ പ്ലാനിങ് ബോര്‍ഡ് തള്ളി.
ചുറ്റുമതില്‍ നിര്‍മാണത്തിന് 28 ലക്ഷത്തിന് അംഗീകാരം നല്‍കിക്കൊണ്ട് ഡി.പി.സി ഉത്തരവ് പുറപ്പെടുവിക്കുകയും പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്തു.
പഞ്ചായത്തിലെ മറ്റു പ്രവൃത്തികള്‍ക്ക് മുന്‍പ് തന്നെ അംഗികാരം ലഭിച്ചിരുന്ന പദ്ധതി ജനകീയ വികസന മുന്നണിയുടെ അംഗങ്ങളായി വിജയിച്ച വിമത കോണ്‍ഗ്രസിലെ കെ.പി ഹൈദ്രോസ് കോയ തങ്ങള്‍, പാലക്കാട് ഷബ്‌ന, സി.പി.എം നേതാവ് കെ.പി പ്രഭാകരന്‍, കെ അനിത, ചോലക്കന്‍ നിഷ എന്നിവരാണ് ചുറ്റുമതിലിനെതിരേ ഡി.പി.സിയില്‍ പരാതി നല്‍കിയത്. ജനകീയ മുന്നണിക്കാരുടെ പരാതിയെ തുടര്‍ന്ന് പരിശോധിക്കാനായി ഇതിന്റെ അംഗീകാരം മാറ്റി വെച്ചിരുന്നു. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്താത്ത സ്ഥലത്ത് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചുറ്റുമതില്‍ കെട്ടുന്നതെന്ന് പറഞ്ഞാണ് പരാതി നല്‍കിയിരുന്നതെങ്കിലും എന്നാല്‍ ഇത് സര്‍ക്കാര്‍ സ്ഥലമാണെന്നും പിഞ്ചുമക്കള്‍ പഠിക്കുന്ന വിദ്യാലയമായതിനാല്‍ ചുറ്റുമതില്‍ അനിവാര്യമാണെന്നും ഈ ഭൂമി വിദ്യഭ്യാസ വകുപ്പിന് കൈമാറിക്കൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയതാണെന്നും കാണിച്ചാണ് ഡി.പി.സി ഇവരുടെ പരാതി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."