HOME
DETAILS

ജില്ലയില്‍ ആരോഗ്യവകുപ്പില്‍ 134 ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം

  
backup
December 10 2016 | 22:12 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d-4


കൊല്ലം: വര്‍ഷാവസാനത്തില്‍ ജില്ലാ ആരോഗ്യ വകുപ്പിലെ 134 ജീവനക്കാരെ സ്ഥലം മാറ്റി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച് ഡി.എം.ഒ ഉത്തരവിറക്കിയത്. പൊതു സ്ഥലംമാറ്റത്തിനുള്ള അപേക്ഷയില്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്ന ഏതെങ്കിലും ഒരു സ്ഥലത്തേക്കാണ് സ്ഥലമാറ്റം നടത്തേണ്ടതെന്നും ഓരോ വര്‍ഷവും സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് സ്ഥലം മാറ്റ നടപടികള്‍ പൂര്‍ത്തീകരിച്ചിരിക്കണമെന്നും സര്‍ക്കാര്‍  ഉത്തരവുണ്ട്. ഒരു ഓഫിസില്‍  മൂന്നു വര്‍ഷം പൂര്‍ത്തിയാക്കാത്തവരെ സ്ഥലം മാറ്റരുതെന്നുള്ള ഉത്തരവ് മറികടന്ന് ഒന്നരയും രണ്ടു വര്‍ഷവും കഴിഞ്ഞവരെയാണ് മാനദണ്ഡം ലംഘിച്ച്  നിലവില്‍  സ്ഥലം മാറ്റിയിരിക്കുന്നതെന്ന് ജീവനക്കാര്‍ ആരോപിച്ചു. പൊതു സ്ഥലംമാറ്റ അപേക്ഷ ക്ഷണിച്ച ശേഷം ആദ്യ ലിസ്റ്റ് ഡി.എം.ഒ ഓഫിസില്‍ പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന് പരാതികള്‍ പരിഹരിച്ച ശേഷം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യുക പതിവായിരുന്നു. എന്നാല്‍ ഇതൊന്നും നടത്താതെയാണ് സ്ഥലം മാറ്റം നടത്തിയിരിക്കുന്നത്.
13ന് ദര്‍ബാര്‍ ഹാളില്‍ സര്‍വീസ് സംഘടന പ്രതിനിധികളും ചീഫ് സെക്രട്ടറിയുമായി  പൊതുസ്ഥലം മാറ്റത്തിന്റെ  മാനദണ്ഡം നിശ്ചയിക്കാനുള്ള ചര്‍ച്ച നടത്താനിരിക്കെയാണ് തലങ്ങും വിലങ്ങും കൂട്ടസ്ഥലമാറ്റം നടത്തിരിയിരിക്കുന്നതെന്നു ജീവനക്കാര്‍ പറഞ്ഞു.
134 ജീവനക്കാരില്‍ 36 പേരെ ഭരണപരമായ സൗകര്യത്തിനു വേണ്ടിയാണ് അവരുടെ അനുവാദമില്ലാതെ ദൂരേക്ക് സ്ഥലം മാറ്റിയിരിക്കുന്നതെന്നു ഉത്തരവില്‍ പറയുന്നു. 2017ലെ പൊതു സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കാന്‍ 20 ദിവസം ശേഷിക്കെയാണ്  ഒരുവിഭാഗം ഭരണകക്ഷി നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തി ഡി.എം.ഒയെക്കൊണ്ടു ഉത്തരവിറക്കിയതെന്നും ജീവനക്കാര്‍ ആരോപിച്ചു.
ജീവനക്കാരെയും കുടുംബത്തെയും കാര്യമായി ബാധിക്കുന്ന ഈ പ്രശ്‌നത്തില്‍  മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇടപെട്ട് അനവസരത്തില്‍ നടത്തിയ കൂട്ട സ്ഥലം മാറ്റം റദ്ദാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

Kerala
  •  3 months ago
No Image

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ഡിസംബര്‍ 2 മുതല്‍

Kerala
  •  3 months ago
No Image

മുതലപ്പൊഴിയിലുണ്ടാകുന്ന തുടര്‍ച്ചയായ അപകടം; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍, തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം

Kerala
  •  3 months ago
No Image

ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വനംവകുപ്പ്: പിവി അന്‍വറിനെതിരെ പ്രതിഷേധം ശക്തം

Kerala
  •  3 months ago
No Image

പൊതുമാപ്പിൽ വീണ്ടും ഇളവുമായി യുഎഇ

uae
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണെം; ഇ.വൈ യുടെ പൂനെ ഓഫീസില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

Kerala
  •  3 months ago
No Image

വിവാദങ്ങളിൽ തളരാതെ തിരുപ്പതി ലഡു; നാലുദിവസത്തിനിടെ വിറ്റത് 14 ലക്ഷം 

National
  •  3 months ago
No Image

ഷിരൂരില്‍ ഇന്നും അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്താനായില്ല

Kerala
  •  3 months ago
No Image

ചിത്രീകരണത്തിനിടെ പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം; അന്വേഷണം നടത്തുമെന്ന് മീഡിയ കൗൺസിൽ

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago